താലൂക്ക് ആശുപത്രിക്കായി പൊതുജനങ്ങളില്‍ നിന്നും പിരിച്ച നാലരക്കോടി തട്ടിയെന്നു പരാതി; മുന്‍മന്ത്രി കെ.പി മോഹനനെതിരെ വിജിലന്‍സ് അന്വേഷണമാരംഭിച്ചു
കണ്ണൂര്‍: (www.kvartha.com 24.07.2019) മുന്‍ കൃഷിമന്ത്രിയും ജനതാദള്‍ നേതാവുമായ കെ പി മോഹനനെതിരെയുള്ള അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണമാരംഭിച്ചു. പാനൂര്‍ താലൂക്ക് ആശുപത്രിക്കായി പൊതുജനങ്ങളില്‍ നിന്നും പിരിച്ച നാലരക്കോടി രൂപ തട്ടിയെന്നാരോപിച്ച് ജനകീയ വേദി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഇ. മനീഷാണ് തിരുവനന്തപുരം വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കിയത്. താലൂക്ക് ആശുപത്രിക്കായി സ്ഥലമെടുക്കാന്‍ ഒരു രേഖകളുമില്ലാതെ മാവിലാട്ട് ഉസ്മാനെന്നയാള്‍ക്ക് ഒരു കോടി അയ്യായിരത്തി ഒന്നുരൂപ അഡ്വാന്‍സ് നല്‍കുകയും പിന്നീട് സ്ഥലമേറ്റെടുക്കാതെ പിന്‍മാറുകയും ചെയ്തു. ഒരേക്കര്‍ 23സെന്റ് ഭൂമിക്കാണ് ഈ തുക 2015 ഓഗസ്റ്റ് എട്ടിന് അഡ്വാന്‍സ് നല്‍കിയത്.
എന്നാല്‍ ഭരണം മാറിയതോടെ ആശുപത്രിക്കായി മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ പൂക്കോം റോഡില്‍ മറ്റൊരു സ്ഥലം കണ്ടെത്തുകയും 2016-17 വര്‍ഷക്കാലയളവില്‍ 25 കോടിയുടെ ഭരണാനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിനു ശേഷവും പിരിച്ച പണം സര്‍ക്കാരിലേക്ക് അടക്കാതെ കെ.പി മോഹനനും സംഘവും വിശ്വാസ വഞ്ചന നടത്തിയെന്നാണ് പരാതി. ഇതുകൂടാതെ മൂന്നരകോടി രൂപയോളം മോഹനന്റെ നേതൃത്വത്തില്‍ പരിച്ചിട്ടുണ്ടെന്നാണ് മനീഷിന്റെ ആരോപണം.
നേരത്തെ യുഡിഎഫ് മന്ത്രിസഭയില്‍ കൃഷിമന്ത്രിയായിരുന്ന മോഹനന്‍ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നപ്പോള്‍ ഇടതുമുന്നണിയുടെ ഭാഗമായി. മോഹനന്‍ സ്ഥലം വാങ്ങിയ മാവിലാട്ട് ഉസ്മാന്‍ എന്നയാളുടെ പേരിലല്ല മുഴുവന്‍ സ്ഥലവുമെന്നും പരാതിയിലുണ്ട്. ഇതുകൂടാതെ താലൂക്കാശുപത്രിക്കായി പിരിച്ച നാലരക്കോടിരൂപയുടെ രസീതു കാണിക്കുകയോ, കണക്ക് അവതരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Vigilance, Case, Enquiry, K.P Mohanan, Ex minister, UDF, Goverment, Politics, Vigilance enquiry against Ex Minister KP Mohanan
Powered by Info News For You

Comments
Post a Comment