മുസ്ലിം പത്രങ്ങളെ ഒഴിവാക്കി മനോരമ ഇയര്‍ബുക്ക്: സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം
കോഴിക്കോട് (www.evisionnews.co): മുസ്ലിം മാനേജ്മെന്റിന്റെ കീഴിലുള്ള പ്രധാന പത്രങ്ങളെ ഒഴിവാക്കിയ മനോരമക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. കേരളത്തിലെ പത്രങ്ങളെയും ചാനലുകളെയും പരിചയപ്പെടുത്തുന്ന ഭാഗത്താണ് പ്രധാന പത്രങ്ങളെ ഒഴിവാക്കി 2019ലെ മനോരമ ഇയര്‍ബുക്ക് പുറത്തിറങ്ങിയത്.
പത്രങ്ങള്‍ എന്ന തലക്കെട്ടിന് താഴെയായി മലയാള മനോരമയെക്കുറിച്ചുള്ള വലിയ കുറിപ്പ് ഉണ്ട്. മാതൃഭൂമി, കേരള കൗമുദി, ദീപിക, ദേശാഭിമാനി, ജന്‍മഭൂമി, മംഗളം, വീക്ഷണം, ജനയുഗം തുടങ്ങിയ പത്രങ്ങളെ കുറിച്ചുള്ള ചെറുവിവരണവുമുപ്പമുണ്ട്. ഇംഗ്ലീഷ് പത്രങ്ങളായ ദി ഹിന്ദു, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ഡെക്കാന്‍ ക്രോണിക്കിള്‍, ടൈംസ് ഓഫ് ഇന്ത്യ എന്നിവയും പട്ടികയിലുണ്ട്.
എന്നാല്‍ 1938മുതല്‍ പ്രസിദ്ധീകരിക്കുന്ന ചന്ദ്രികയോ 1987മുതല്‍ പ്രചാരത്തിലുള്ള പ്രധാന പത്രമായ മാധ്യമമോ സമസ്ത വിഭാഗം നടത്തുന്ന സിറാജോ സുപ്രഭാതമോ പ്രധാന പത്രങ്ങളുടെ പട്ടികയിലില്ല. മലയാളത്തിലെ സ്വകാര്യ ടി.വി ചാനലുകള്‍ എന്ന ഭാഗത്തും മനോരമ ഈ വിവേചനം കാണിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ്, സൂര്യ, കൈരളി, അമൃത, ജയ്ഹിന്ദ്, മാതൃഭൂമി ന്യൂസ്, ജീവന്‍, ജനം ടി.വി, ശാലോം ടി.വി പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ മുഖ്യധാരാ ന്യൂസ് ചാനലായ മീഡിയവണ്ണിനെ കുറിച്ചുള്ള പരാമര്‍ശം പോലുമില്ല. ദര്‍ശന ടി.വിയെയും ഒഴിവാക്കിയിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment