പ്രേംജിയുടെ വീട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു; നവോത്ഥാന നായകന്റെ ഓര്‍മകള്‍ ഇനി സാംസ്‌ക്കാരിക വകുപ്പിന്റെ സംരക്ഷണതയില്‍, ദേശീയ പുരസ്‌കാരം പ്രേംജിയെ തേടിയെത്തിയതും ഇതേ വീട്ടിലേക്ക്, ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചത് സാംസ്‌ക്കാരിക മന്ത്രിയുടെ പ്രഖ്യാപനത്തോടെ

തൃശ്ശൂര്‍: (www.kvartha.com 23.07.2019) കാഴ്ച്ചക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന പൂങ്കുന്നം റെയില്‍വേ പ്ലാറ്റ് ഫോം നടപ്പാതയായുള്ള ഇരുനിലവീട് സാംസ്‌ക്കാരികവകുപ്പ് ഏറ്റെടുക്കുകയാണ്. മണ്‍മറഞ്ഞ സാമൂഹികപരിഷ്‌കര്‍ത്താവും സാംസ്‌ക്കാരികനായകനും അഭിനേതാവുമായ പ്രേംജിയുടെ വീടാണ് സാംസ്‌ക്കാരികവകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കാന്‍ ഒരുങ്ങുന്നത്. മരം വീണ് ഭാഗികമായി തകര്‍ന്ന വീട് സന്ദര്‍ശിച്ച കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറാണ് വീട് ഏറ്റെടുക്കുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞതായി അറിയിച്ചത്.

പ്രേംജിയുടെ മകന്‍ നീലന്‍, വീട് സര്‍ക്കാറിന് കൈമാറാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. സാംസ്‌ക്കാരികവകുപ്പോ സാഹിത്യ അക്കാദമിയോ ഏറ്റെടുക്കുന്ന വീട് മന്ത്രി സുനില്കുമാറിന്റെ, എം.എല്‍.എ. ഫണ്ട് ഉപേയാഗിച്ച് പുനരുദ്ധാരണം ചെയ്യും. വീട് ഏറ്റെടുക്കുന്നത് വരെയുള്ള സാങ്കേതിക കാലതാമസം മാത്രമെ ഉള്ളൂവെന്നും മന്ത്രി അറിയിച്ചു.


നിരവധി നാടകക്കാരുടെയും സാഹിത്യകാരന്മാരുടെയും സൃഷ്ടിക്കും വളര്‍ച്ചയ്ക്കും വഹിച്ച സാക്ഷ്യം ഒരു ചരിത്ര സ്മാരകമാണ് പൂങ്കുന്നം റെയില്‍വെയ്ക്ക് അടുത്തുള്ള ഈ ഇരുനില വീട്. പ്രേംജിയെന്ന അഭിനയപ്രതിഭയെ ദേശീയ പുരസ്‌കാരം തേടിയെത്തിയതും ഈ വീട്ടിലേക്കാണ്. നാലുവര്ഷം മുന്‍പ് താമസം മാറ്റും വരെ പ്രേംജിയുടെ ഭാര്യ ആര്യാ അന്തര്‍ജനവും ഈ വീട്ടിലായിരുന്നു താമസം. കാലപ്പഴക്കത്തില്‍ വീടിന് അറ്റകുറ്റപണികള്‍ നടത്തേണ്ടതിനിടയിലാണ് മരംവീണ് വീട് ഭാഗികമയി തകര്‍ന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Thrissur, Government, Award, Minister, Railway, Actor, V.S Sunil Kumar, A.K Balan, Government adopted premji's home 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?