ഇരു ചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധം; എന്നാല്‍ ധരിക്കുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം, ഹെല്‍മറ്റ് തലയില്‍ വയ്ക്കാത്തതു കൊണ്ട് മാത്രം രക്ഷപ്പെട്ട യുവാവിന്റെ കഥ ഇതാണ്

വണ്ടൂര്‍: (www.kvartha.com 13.07.2019) ഹെല്‍മറ്റിനകത്തായിരുന്നു ഉഗ്രവിഷമുള്ള പാമ്പ് ഒളിച്ചിരുന്നത്. വണ്ടൂരിലെ സ്റ്റുഡിയോ ജീവനക്കാരനായ വേണുവിന്റെ വീട്ടിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ ബൈക്കില്‍ പോകാനൊരുങ്ങിയ വേണു അടുക്കളയിലെ ടൈല്‍സിട്ട സ്ലാബിന്റെ മുകളില്‍ വച്ച ഹെല്‍മറ്റ് എടുക്കുകയായിരുന്നു.

അപ്പോഴായിരുന്നു എന്തോ അനക്കം കണ്ടതു ശ്രദ്ധിച്ചതു കൊണ്ട് ഹെല്‍മറ്റ് താഴെയിട്ടു. തുടര്‍ന്നാണ് പാമ്പിന്റെ വാല്‍ പുറത്തേക്കു വരുന്നത് കണ്ടത്. ഉഗ്രവിഷമുള്ള വെള്ളിക്കെട്ടന്‍ ഇനത്തില്‍ പെട്ട കരിവേല എന്ന പാമ്പാണ് അകത്ത് ഒളിഞ്ഞിരുന്നത്. ശ്രദ്ധിച്ചതു കൊണ്ട് വലിയൊരു അപകടമായിരുന്നു മാറിപ്പോയത്.

Malappuram, News, Kerala, bike, Snake, Rare story from Malappuram

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malappuram, News, Kerala, bike, Snake, Rare story from Malappuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?