കുട്ടികളെ കടത്തുന്നുവെന്ന് ആരോപിച്ച് ബംഗാളില്‍ ട്രാന്‍സ്ജെന്‍ഡറെ തല്ലിക്കൊന്നു
ദേശീയം (www.evisionnews.co): കുട്ടികളെ കടത്തുന്നയാളെന്നു സംശയിച്ച് ബംഗാളില്‍ ട്രാന്‍സ്ജെന്‍ഡറെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ പ്രചരിക്കുന്നുണ്ട്. ജയ്പാല്‍ഗുഡി ജില്ലയിലെ നഗ്രകാട്ടയിലാണ് സംഭവം. ക്രൂരമായി മര്‍ദ്ദനമേറ്റയാളെ രക്ഷിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ ആശുപത്രിയിലേക്കു പോകവെ മരിച്ചെന്നുമാണ് പോലീസിന്റെ വിശദീകരണം. ആറു പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
റെയില്‍ പാളത്തിന് അടുത്തുവെച്ചായിരുന്നു ക്രൂരമര്‍ദനം. കല്ലുകള്‍ ഉപയോഗിച്ച് തലയ്ക്കടിക്കുന്നതായി വീഡിയോദൃശ്യങ്ങളില്‍ നിന്നു തെളിഞ്ഞു. ചോരയില്‍ കുളിച്ചുനില്‍ക്കുന്ന അവരുടെ ദൃശ്യം ഇതോടകം ഏറെ ചര്‍ച്ചയായിട്ടുണ്ട്. പത്തോളം യുവാക്കള്‍ ചേര്‍ന്നായിരുന്നു ക്രൂരകൃത്യം നടത്തിയത്.
Powered by Info News For You

Comments
Post a Comment