റിയാസ് മൗലവി വധം: പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമെന്നാവശ്യപ്പെട്ട് വീണ്ടും ഭാര്യയുടെ ഹരജി

കാസര്‍കോട്: (www.kasargodvartha.com 25.07.2019) ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമെന്നാവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ കുടക് ഹൊഡബയല്‍ സ്വദേശിനി എം ഇ സൈദ, അഡ്വ. ഷുക്കൂര്‍ മുഖേന ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കി. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാറിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാല്‍ യു എ പി എയില്‍ സര്‍ക്കാര്‍ വിശദമായ മറുപടി നല്‍കിയില്ല. ആവശ്യമാണെങ്കില്‍ ഹൈക്കോടതി വിചാരണ കോടതിക്ക് ഈ വിഷയത്തില്‍ നടപടി സ്വീകരിക്കാമെന്ന് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഹരജി നല്‍കിയത്. അടുത്ത മാസം 14 ന് പരിഗണിക്കും.

അതേ സമയം റിയാസ് മൗലവിയുടെ കേസ് പരിഗണിക്കുന്നത് കോടതി അടുത്ത മാസം 14 ലേക്ക് മാറ്റി. ബി എസ് എന്‍ എല്ലിന്റെ നോഡല്‍ ഓഫീസറും മറ്റൊരു ഉദ്യോഗസ്ഥനും ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് 14 ലേക്ക് മാറ്റിയത്. കര്‍ണാടക കുടക് സ്വദേശിയും പഴയ ചൂരി മുഹ് യുദ്ദീന്‍ ജുമാമസ്ജിദിലെ മുഅദ്ദിനുമായിരുന്ന റിയാസ് മൗലവിയെ 2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് ചൂരി ജുമാമസ്ജിദിലെ താമസസ്ഥലത്ത് കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ആര്‍ എസ് എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു (20), നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍. കാസര്‍കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത 210/2017 കേസില്‍ ഐ പി സി 450, 302, ആര്‍/ഡബ്ല്യു 34 ഐ പി സി എന്നീ വകുപ്പുകളാണ് ചേര്‍ത്തിട്ടുള്ളത്. പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പിയായിരുന്ന ഇപ്പോഴത്തെ കാസര്‍കോട് എസ് പി ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്. കേസില്‍ 90 ദിവസത്തിന് മുമ്പ് 1000 പേജുള്ള കുറ്റപ്പത്രം സമര്‍പ്പിച്ചത്. തളിപ്പറമ്പ് സി ഐയും ഇപ്പോള്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി യുമായ പി കെ സുധാകരനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, husband, Murder, Murder-case, Top-Headlines, Crime, Riyas Moulavi murder: Wife submitted petition to court with demands UAPA 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?