കട്ടെടുത്ത ശംഖ് ഗുരുവായൂരപ്പന് കൊറിയറില്‍ തിരിച്ചയച്ച് മോഷ്ടാവിന്റെ ക്ഷമാപണം, ക്ഷേത്രച്ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന ശംഖ് മോഷണം പോയതും തിരിച്ചു കിട്ടിയതും ദേവസ്വം അധികൃതര്‍ അറിഞ്ഞില്ല, സംഭവം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവച്ച ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം
ഗുരുവായൂര്‍: (www.kvartha.com 15.07.2019) കട്ടെടുത്ത ശംഖ് ഗുരുവായൂരപ്പന് കൊറിയറില്‍ തിരിച്ചയച്ച് മോഷ്ടാവ് ക്ഷമാപണം നടത്തി. എന്നാല്‍ ക്ഷേത്രച്ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന ശംഖ് മോഷണം പോയതും തിരിച്ചു കിട്ടിയതും ദേവസ്വം അധികൃതര്‍ അറിഞ്ഞില്ല. സംഭവത്തെക്കുറിച്ച് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ തന്നെ അറിയുന്നത് ഒരു മാസം മുമ്പ് നഷ്ടപ്പെട്ട ശംഖ് കൊറിയറില്‍ ക്ഷമാപണ കത്തോടെ തിരിച്ചെത്തിയപ്പോഴായിരുന്നു.
വിജയവാഡയില്‍ നിന്ന് ക്ഷമാപണ കുറിപ്പോടെ ശംഖ് പാഴ്‌സലില്‍ തിരിച്ചെത്തിയത്. ക്ഷേത്ര ഗോപുരത്തില്‍ നിന്ന് ശംഖ് നഷ്ടപ്പെട്ട വിവരം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവച്ച ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണ്. ശംഖ് നഷ്ടപ്പെട്ടതും കൊറിയര്‍ ലഭിച്ചതുമായ വിവരങ്ങള്‍ ചോര്‍ത്തി പുറം ലോകത്തെത്തിച്ചത് ഒരു പാരമ്പര്യ ജീവനക്കാരനായിരുന്നു.
ദിവസവും പുലര്‍ച്ചെ മൂന്നിന് ക്ഷേത്ര നട തുറക്കുന്നതിനും വിളക്കെഴുന്നള്ളിപ്പിനും മറ്റ് വിശേഷാവസരങ്ങളിലുമൊക്കെ ഉപയോഗിക്കുന്ന ശംഖാണ് മോഷണം പോയത്. സംഭവത്തിന് ശേഷം മറ്റൊരു ശംഖ് ഉപയോഗിച്ചാണ് ചടങ്ങ് നിര്‍വഹിച്ചു വന്നിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Guruvayoor, Guruvayoor Temple, News, Kerala, Religion, Report, Robbery, Controversy, Controversy in Guruvayoor Temple

Powered by Info News For You

Comments
Post a Comment