ബസ് യാത്രയ്ക്കിടെ ഒന്നരവയസുള്ള കുട്ടി അബോധാവസ്ഥയിലായി; ബസ് ആശുപത്രിയിലേക്ക് വിട്ട് ഡ്രൈവറുടെയും കണ്ടക്ടറുടെയും മാതൃക

നീലേശ്വരം: (www.kasargodvartha.com 26.07.2019) ബസ് യാത്രയ്ക്കിടെ ഒന്നരവയസുള്ള കുട്ടി അബോധാവസ്ഥയിലായി. യാത്രക്കാര്‍ പകച്ചുനിന്ന സമയം ബസ് ആശുപത്രിയിലേക്ക് വിട്ട് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച് ഡ്രൈവറും കണ്ടക്ടറും മാതൃകയായി. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കൊന്നക്കാട്ട് നിന്നും കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന മൂകാംബിക ബസ് ചായ്യോം ബസാറില്‍ എത്തിയപ്പോഴാണ് ഒന്നരവയസ്സുള്ള കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്. ഉടന്‍ തന്നെ അബോധാവസ്ഥയിലാവുകയും ചെയ്തു.

ഉടന്‍ ഡ്രൈവര്‍ ശിവപ്രസാദ്, കണ്ടക്ടര്‍ റോബിന്‍, ക്ലീനര്‍ ഉണ്ണി എന്നിവര്‍ ഇടപെട്ട് ബസ് നീലേശ്വരം വള്ളിക്കുന്നിലെ താലൂക്ക് ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കി കാഞ്ഞങ്ങാട്ടെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ബസ് ജീവനക്കാരുടെ സമയോജിത ഇടപെടലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ബസിലുണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ജീവനക്കാരെ അഭിനന്ദിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, Baby became unconscious; Bus ran to Hospital
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?