മര്‍ലിന്‍ മണ്‍റോയെ അനുകരിച്ച് പ്രിയതാരം ശില്‍പ്പ ഷെട്ടി; ബോളിവുഡ് നടിയുടെ നൃത്തച്ചുവടുകളും ഇടയില്‍ സംഭവിച്ച അമളിയും സമൂഹമാധ്യമങ്ങളില്‍ വൈറല്‍

ലണ്ടന്‍: (www.kvartha.com 25.07.2019) ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയുടെ കിടിലന്‍ നൃത്ത വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മര്‍ലിന്‍ മണ്‍റോയെ അനുകരിച്ചുള്ള നൃത്തമാണ് ശില്‍പ്പ ഷെട്ടി വീഡിയോയില്‍ പങ്കുവച്ചത്. വീഡിയോയില്‍ ചുവന്ന നിറത്തിലുള്ള ഗൗണാണ് താരത്തിന്റെ വേഷം. ഒടുവില്‍ ഡാന്‍സിനിടയില്‍ വസ്ത്രത്തിന്റെ സ്ഥാനം മാറിയപ്പോള്‍ താരത്തിന്റെ മുഖത്ത് ചമ്മിയ ഭാവവും വീഡിയോയില്‍ കാണിക്കുന്നു. തന്റെ മര്‍ലിന്‍ മണ്‍റോ നിമിഷം ആണിതെന്നും വീഡിയോ തുടക്കം മുതല്‍ ഒടുക്കം വരെ കാണണമെന്നും ശില്‍പ്പ പറയുന്നു.
ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും മകനുമൊപ്പം ലണ്ടനിലും ഗ്രീസിലും അവധി ആഘോഷിക്കുന്നതിനിടയിലാണ് വീഡിയോ പങ്കുവെയ്ക്കുന്നത്. ഒരു ആഡംബര കപ്പലിലെ യാത്രക്കിടെയാണ് വീഡിയോ എടുത്തിരിക്കുന്നത്.

ബോളിവുഡിലെ ഫിറ്റ്‌നസ് ക്വീന്‍ എന്ന പേരില്‍ അറിയപ്പെടുന്ന നടിയാണ് ശില്‍പ്പ ഷെട്ടി. ചിട്ടയായ ഭക്ഷണവും യോഗയുമാണ് ശില്‍പ്പയുടെ സൗന്ദര്യ രഹസ്യം. താരത്തിന്റെ വര്‍ക്കൗട്ടിന്റെ വീഡിയോകളും ചിത്രങ്ങളും താരം എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. സൗന്ദര്യ റാണിയുടെ യോഗാ വീഡിയോകള്‍ക്കും ആസ്വാദകര്‍ ഏറെയാണ്.

News, India, Bollywood, London, Actress, Dance, Video, Shilpa Shetty shares video of her marilyn monroe moment

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, India, Bollywood, London, Actress, Dance, Video, Shilpa Shetty shares video of her marilyn monroe moment


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?