ദുബൈയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ആദ്യ വിമാനസര്‍വീസിന്റെ ആഹ്ലാദത്തില്‍ പ്രവാസ ലോകം

ദുബൈ: (www.kvartha.com 25.07.2019) ദുബൈയില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ സര്‍വീസ് വ്യാഴാഴ്ച രാത്രി തുടങ്ങും. ഗോ എയര്‍ ആണ് ദുബൈ-കണ്ണൂര്‍ റൂട്ടില്‍ ആദ്യ സര്‍വീസ് നടത്തുന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ നിന്ന് രാത്രി 12.20-ന് പുറപ്പെടുന്ന വിമാനം വെള്ളിയാഴ്ച പുലര്‍ച്ച 5.35-ന് കണ്ണൂരിലെത്തിച്ചേരും. കണ്ണൂരില്‍നിന്ന് അബുദാബിയിലേക്കും മസ്‌കറ്റിലേക്കുമാണ് ഗോ എയര്‍ സര്‍വീസ് നടത്തുന്നത്.

തുടര്‍ന്ന് കുവൈത്ത് സിറ്റി, സൗദിയിലെ ദമ്മാം എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് അര്‍ജുന്‍ ദാസ് ഗുപ്ത അറിയിച്ചു. 335 ദിര്‍ഹം മുതലാണ് ഒരു ഭാഗത്തേക്ക് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് നേരത്തേ ബുക്ക് ചെയ്യുന്നവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്ന് അര്‍ജുന്‍ ദാസ് ഗുപ്ത വ്യക്തമാക്കി.

Dubai, News, Gulf, World, Flight, Ticket, Airport, GoAir to launch first Dubai-Kannur flight on Thursday

കണ്ണൂരില്‍ നിന്ന് ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഇപ്പോള്‍ ഗോ എയറിന് ആഭ്യന്തര സര്‍വീസുകളുള്ളത്. മുബൈയിലേക്കുള്ള സര്‍വീസ് വൈകാതെ ആരംഭിക്കുന്നതാണ്. വൈകീട്ട് 7.05-ന് കണ്ണൂരില്‍നിന്ന് എന്നും പുറപ്പെടുന്ന വിമാനം രാത്രി 9.15-ന് ദുബൈയില്‍ എത്തിച്ചേരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai, News, Gulf, World, Flight, Ticket, Airport, GoAir to launch first Dubai-Kannur flight on Thursday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?