സര്‍ഗ വസന്തം തീര്‍ക്കേണ്ട കാമ്പസുകളില്‍ കൊലവിളി നടത്തുന്ന എസ്.എഫ്.ഐയുടെ നിലപാട് പ്രതിഷേധാര്‍ഹം: എം.എസ്.എഫ്

തൃക്കരിപ്പൂര്‍ (www.evisionnews.co): പാട്ടുപാടിയതിന്റെ പേരില്‍ നെഞ്ചില്‍ കത്തി കുത്തിയിറക്കിയ അസഹിഷ്ണുത നിറഞ്ഞ രാഷ്ട്രീയ കാഴ്ചപ്പാടിനെതിരെ എം.എസ്.എഫ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി പാട്ടുപാടി പ്രതിഷേധിച്ചു. സര്‍ഗാത്മകതയുടെ വസന്തം തീര്‍ക്കേണ്ട കേരളത്തിലെ കാമ്പസുകളെ അക്രമ രാഷ്ട്രീയം കൊണ്ട് കൊന്നു കൊലവിളിക്കുന്ന എസ്.എഫ്.ഐയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് നേതാക്കള്‍ പറഞ്ഞു. തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ സദസ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അജ്മല്‍ ഖലീല്‍ അധ്യക്ഷത വഹിച്ചു. 

സംസ്ഥാന വിംഗ് കണ്‍വീനര്‍ ഫായിസ് കവ്വായി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ അസ്ഹറുദ്ദീന്‍ മണിയനോടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ജാബിര്‍ തങ്കയം, മണ്ഡലം ജനറല്‍ സെക്രട്ടറി അക്ബര്‍ സാദത്ത്, മഷൂദ് തലിച്ചാലം, റമീസ് ഉദിനൂര്‍, ബിലാല്‍ ചന്തേര, ഷമ്മാസ് സലാം, സുമറദ്, മുഹമ്മദ് നിബ്രാസ്, അബ്ദുള്ള ചൊവ്വേരി, നിബ്രാസ് പെരിയോത്ത്, സുഹൈര്‍ പടന്ന പ്രസംഗിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?