കനത്തമഴയില്‍ സംരക്ഷണമതില്‍ തകര്‍ന്നു; കോളനി നിവാസികള്‍ ഭീതിയില്‍

മുളിയാര്‍: (www.kasargodvartha.com 21.07.2019) മുതലപ്പാറ ജവരിക്കുളത്ത് വെള്ളമൊഴുക്ക് തടയാന്‍ ഗ്രാമ പഞ്ചായത്ത് നിര്‍മ്മിച്ച സംരക്ഷണ മതില്‍ തകര്‍ന്നതോടെ 22 ഓളം കുടുംബങ്ങള്‍ ദുരിതത്തിലായി. മതില്‍ തകര്‍ന്നതോടെ വെള്ളമൊഴുക്കിന്റെ ഗതി മാറി പല വീടുകളും, സ്ഥലവും തകര്‍ച്ചയുടെ വക്കിലാണ്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഏക്കര്‍ കണക്കിന് പാറസ്ഥലത്ത് നിന്ന് ഒഴുകിയെത്തുന്ന ജലം വന്‍ ശക്തിയിലൂടെയാണ് ഒഴുകുന്നത്.

പ്രദേശത്തെ പള്ളിക്ക് സമീപവും വെള്ളം കെട്ടി നിന്ന് ജനങ്ങളും, മദ്രസാ വിദ്യാര്‍ത്ഥികളും ദുരിതത്തിലാണ്. ജവരിക്കുളം കോളനിയില്‍ സംരക്ഷണമതില്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് നേതാക്കളായ കെ ബി മുഹമ്മദ് കുഞ്ഞി, ബി എം അബൂബക്കര്‍, ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, ഷരീഫ് മല്ലത്ത് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Muliyar, Top-Headlines, Trending, Rain, Safety wall collapsed in Heavy Rain
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?