വിമാനത്തില്‍ പുകവലിച്ച മലയാളി അറസ്റ്റില്‍

ദോഹ: (www.kvartha.com 16.07.2019) വിമാനത്തില്‍ പുകവലിച്ച മലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് ഡ്രൈവറായ കൊല്ലം സ്വദേശി ജെറോം ജെസ്സി(23) അറസ്റ്റിലായത്. ദോഹയില്‍ നിന്നു മുംബൈയിലേയ്ക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കയറുകയും രാത്രി 2.30നും മൂന്നിനും ഇടയ്ക്ക് ശുചിമുറിയില്‍ പോയി സിഗരറ്റ് കത്തിക്കുകയും ചെയ്യുകയായിരുന്നു.

സിഗരറ്റ് കത്തിച്ചതോടെ കോക്പിറ്റില്‍ ഫയര്‍ അലാം മുഴങ്ങി. ജെറോം പുകവലിച്ചെന്ന വാദത്തെ നിഷേധിച്ചിരുന്നു. എന്നാല്‍ ശുചിമുറിയില്‍ പുക നിറഞ്ഞിരുന്നതായി വിമാന കമ്പനി അധികൃതര്‍ പോലീസിനു നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്‌തെങ്കിലും ഇയാള്‍ക്ക് 15,000 രൂപ ഉറപ്പില്‍ ജാമ്യം അനുവധിച്ചു. 3 മാസം വരെ ശിക്ഷ ലഭിക്കുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

Doha, News, World, Flight, Arrest, Youth, Police, Smoking, Man held for smoking onboard Doha-Mumbai IndiGo flight

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Doha, News, World, Flight, Arrest, Youth, Police, Smoking, Man held for smoking onboard Doha-Mumbai IndiGo flight


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?