മണ്ണാര്‍ക്കാട് എംഇഎസ് കോളജില്‍ ഊക്കന്‍സ് ഗ്രൂപ്പിന്റെ റാഗിങ്ങ്; ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം എംഎസ്എഫ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു, വുഷു സ്വര്‍ണമെഡല്‍ ജേതാവ് കൂടിയായ വിദ്യാര്‍ത്ഥിക്ക് നഷ്ടമായത് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരം

മണ്ണാര്‍ക്കാട്: (www.kvartha.com 19.07.2019) എംഇഎസ് കല്ലടി കോളജില്‍ റാഗിങ്ങില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ന്നു. എംഎസ്എഫ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ഊക്കന്‍സ് ഗ്രൂപ്പിന്റെ മര്‍ദ്ദനത്തില്‍ ദേശീയ വുഷു സ്വര്‍ണ മെഡല്‍ ജേതാവും എംഇഎസ് കല്ലടി കോളജില്‍ ഒന്നാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥിയുമായ കൊടക്കാട് ചേരങ്ങല്‍തൊടി മുഹമ്മദ് ദില്‍ഷാദ് (19)നാണ് സാരമായി പരിക്കേറ്റത്. വുഷു ദേശീയ ജേതാവിന് ശനിയാഴ്ച്ച ആരംഭിക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാകില്ല.


റാഗിങ് നിരോധന നിയമപ്രകാരം സീനിയര്‍ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഷിബില്‍, ഷനില്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 4 പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. വിദ്യാര്‍ത്ഥിയുടെ പരാതി കോളജ് അധികൃതര്‍ പോലീസിനു കൈമാറുകയായിരുന്നു.

ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് എംഇഎസ് കോളേജിലെ ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ദില്‍ഷാദിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തത്. കോളേജിന് സമീപത്തെ ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ദില്‍ഷാദിനെ കോളേജിലെ ഊക്കന്‍സ് എന്ന ഗ്രൂപ്പിലെ പതിനഞ്ചംഗ സംഘം വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Education, Students, MSF, Raging, palakkad, Police, Case, hospital, Ragging in MES Collage mannarkkad, Student in critical condition


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?