യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷം; ഒരു എസ്എഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍; പ്രധാന പ്രതികള്‍ ഇപ്പോഴും ഒളിവില്‍

തിരുവനന്തപുരം: (www.kvartha.com 14.07.2019) യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തില്‍ ഒരു എസ്എഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. നേമം സ്വദേശി ഇജാബിനെയാണ് കന്റോണ്‍മെന്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോളജിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന പ്രതികളില്‍ ഒരാളാണ് ഇജാബ്.

ശനിയാഴ്ച രാത്രിയോടെയാണ് ഇജാബിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ആദ്യമായി അറസ്റ്റിലാകുന്നയാളാണ് ഇജാബ്. ഇയാള്‍ എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു. അതേസമയം, പ്രധാനപ്രതികള്‍ എല്ലാവരും ഇപ്പോഴും ഒളിവില്‍ തന്നെയാണുള്ളത്.

SFI activist in custody for stabbing student, Thiruvananthapuram, News, Arrested, SFI, Police, Bail, Allegation, Education, Kerala

അതേസമയം പ്രധാന പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട്. പ്രതികള്‍ എവിടെയെന്ന് പോലീസിന് അറിയാമെന്നും എന്നാല്‍ അവരെ അറസ്റ്റുചെയ്യാതെ സംരക്ഷിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ തന്നെ ആരോപിക്കുന്നുണ്ട്. ഒളിവിലുളള പ്രതികള്‍ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച കോളജിന് അവധി നല്‍കി. കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന അഖിലിന്റെ മൊഴി ഞായറാഴ്ച പോലീസ് എടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ ഇജാബിന്റെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യും. ഇതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുളള അഖില്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് ദിവസത്തേക്ക് അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: SFI activist in custody for stabbing student, Thiruvananthapuram, News, Arrested, SFI, Police, Bail, Allegation, Education, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?