ഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റര്‍ പൊട്ടിത്തെറിച്ചു; ഗ്യാസ് ചോര്‍ന്നത് പരിഭ്രാന്തി പരത്തി, ദുരന്തം ഒഴിവായി

നീലേശ്വരം: (www.kasargodvartha.com 08.07.2019) ഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റര്‍ പൊട്ടിത്തെറിച്ച് ഗ്യാസ് ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. നീലേശ്വരം പുറത്തേക്കൈയിലെ പള്ളിക്കണ്ടത്തില്‍ ഉമേശന്റെ വീട്ടിലാണ് സംഭവം. ഞായറാഴ്ച രാവിലെ 7.30 മണിയോടെയാണ് പാചകം ചെയ്യാനായി ഒരുങ്ങുന്നതിനിടെ സിലിണ്ടറിന്റെ റഗുലേറ്റര്‍ പൊട്ടിത്തെറിച്ച് ഗ്യാസ് ചോര്‍ച്ചയുണ്ടായത്.

ഉടന്‍ വീട്ടിലെ വൈദ്യുതി വിഛേദിച്ചു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് റഗുലേറ്റര്‍ ഊരിമാറ്റി അപകടമൊഴിവാക്കിയത്. ലീഡിംഗ് ഫയര്‍മാന്‍ കെ രാധാകൃഷ്ണന്‍, ഫയര്‍മാന്മാരായ ഡി എല്‍ ഡിനായല്‍, എ അരുണ്‍കുമാര്‍, ഫയര്‍മാന്‍ ഡ്രൈവര്‍ വി എസ് ജയരാജ്, ഹോംഗാര്‍ഡ് കെ പ്രഭാകരന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Gas, Gas cylinder, Top-Headlines, Gas regulator exploded
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?