വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ ലഗേജ് കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കുക; ഖത്വര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം

ദോഹ:(www.kvartha.com 21/07/2019) വിമാനത്തില്‍ ലഗേജുമായി യാത്ര ചെയ്യുന്നവര്‍ക്ക് നിര്‍ദേശവുമായി ഖത്വര്‍ ആഭ്യന്തര മന്ത്രാലയം. യാത്ര ചെയ്യുമ്പോള്‍ സ്വന്തം പെട്ടി മാത്രം കൈവശം വെച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. മറ്റുള്ളവരുടെ ബാഗുകളും പെട്ടികളും ഒപ്പം കൊണ്ടുവരുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്.

News, Doha, Gulf, Qatar, Ministry, Passport,Qatar- Ministry warns passengers against carrying luggage of othser


ബാഗിനുള്ളില്‍ എന്താണെന്ന് അറിയാതെ മറ്റുള്ളവരെ സഹായിക്കാന്‍ നില്‍ക്കരുതെന്നും അത് നിങ്ങളെ വലിയ അപകടങ്ങളിലേക്ക് നയിച്ചേക്കാമെന്നും അധികൃതര്‍ പറയുന്നു. ഇത്തരം ബാഗുകള്‍ ഒപ്പം കൊണ്ടുവരുമ്പോള്‍ അതില്‍ നിരോധിത വസ്തുക്കള്‍ കണ്ടെത്തിയാല്‍ നിയമകുരുക്കില്‍ അകപ്പെടാനും യാത്ര തടസപ്പെടാനും സാധ്യതയുള്ളതിനാലാണ് ഈ നിര്‍ദേശം.

വിമാനത്താവളങ്ങളിലെ പാസ്‌പ്പോര്‍ട്ട് വകുപ്പ് നടപടികള്‍ പിന്നെയും സുഗമമാക്കിയിട്ടുണ്ട്. എന്നാല്‍ ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ സമയനഷ്ടം ഒഴിവാക്കാന്‍ പാസ്‌പ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞിട്ടില്ലെന്നും വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ പാസ്‌പ്പോര്‍ട്ടും ടിക്കറ്റുകളും കൈവശം തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

അവധിക്കാലമായതിനാല്‍ നിരവധി പേര്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യമായതിനാലാണ് പുതിയ നിര്‍ദേശം. ഇത്തരത്തില്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാധനങ്ങള്‍ സ്വന്തം ലഗേജില്‍ ഉള്‍പ്പെടുത്തി നാട്ടിലേത്തും തിരിച്ച് വിദേശത്തേക്കും കൊണ്ടുപോകുന്നത് പതിവാണ്. പലപ്പോഴും ഉറ്റ സുഹൃത്തോ ബന്ധുക്കളോ ആയതിനാല്‍ തുറന്നുനോക്കാതെ അവര്‍ തരുന്ന പൊതി വിശ്വസിച്ച് കൊണ്ടുപോകും. വിമാനത്താവളത്തിലെ പരിശോധനയില്‍ കസ്റ്റംസ് പിടിയിലാകുമ്പോഴാണ് പൊതിക്കുള്ളില്‍ നിരോധിത ഉല്‍പ്പന്നങ്ങളാണെന്ന് വ്യക്തമാകുന്നത്. ഇത്തരത്തില്‍ കഞ്ചാവും മറ്റു നിരോധിത വസ്തുക്കളും പിടികൂടിയതിന്റെ പേരില്‍ നിരവധി പേരാണ് വിദേശ ജയിലുകളില്‍ കഷ്ടപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Doha, Gulf, Qatar, Ministry, Passport,Qatar- Ministry warns passengers against carrying luggage of othser


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?