ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്നത് നഗരസഭാ സെക്രട്ടറി ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ച ശേഷം മാത്രം; ശ്യാമളയെ ശാസിച്ച പി ജയരാജന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നു, ജയരാജന്റെ നടപടിയെ ചോദ്യം ചെയ്ത് കിട്ടിയ പരാതികള്‍ സിപിഎം ജില്ലാ കമ്മിറ്റി പരിഗണിക്കും

സി.കെ.എ.ജബ്ബാര്‍

കണ്ണൂര്‍: (www.kvartha.com 03.07.2019) ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്യാമളക്കെതിരെ പാര്‍ട്ടി തീരുമാനമില്ലാതെ പ്രസംഗത്തിനിടെ പരസ്യ ശാസന നടത്തിയ പി.ജയജരാജന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നു. ജയരാജന്റെ നടപടിയെ ചോദ്യം ചെയ്ത് പാര്‍ട്ടിക്ക് കിട്ടിയ പരാതി പരിഗണിക്കുന്നതിന് സിപിഎം ജില്ലാ കമ്മിറ്റി യോഗം ചേരും. ഇതോടെ ആന്തൂര്‍ പ്രശ്‌നം ഉരുകിത്തീരുമെന്നാണ് കരുതുന്നത്. പ്രവാസി സാജന്‍ ആത്മഹത്യചെയ്ത ഉടനെ ശ്യാമള വാര്‍ത്താ സമ്മേളനം നടത്തി വിശദീകരിച്ചിരുന്നു. ഇതില്‍ പറഞ്ഞ നിലപാടുകളനുസരിച്ച് മാത്രം അടുത്ത ദിവസം

കണ്‍വന്‍ഷന്‍ സെന്ററിന് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് (താമസ അനുമതി പത്രം) നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിവാദത്തെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട നഗരസഭാ സെക്രട്ടറി എം കെ ഗിരീഷ് ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ച ശേഷമേ അനുമതി നല്‍കുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്.


ശ്യാമളക്ക് തെറ്റ് പറ്റിയെന്നും, ഇത് സംബന്ധിച്ച് പാര്‍ട്ടി അന്വഷണത്തിന്റെ ഭാഗമായി ശ്യാമള പാര്‍ട്ടിയെ അറിയിക്കുന്ന കാര്യങ്ങള്‍ പരിശോധിച്ച ശേഷം സംസ്ഥാന കമ്മിറ്റി തീരുമാനം ജനങ്ങളെ അറിയിക്കുമെന്നും ധര്‍മശാലയില്‍ പൊതുയോഗത്തില്‍ ജയരാജന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അതനുസരിച്ച് പാര്‍ട്ടിയുടെ പരിശോധനയോ, പ്രഖ്യാപനമോ നടത്താതെയാണ് കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാന്‍ പോകുന്നത്.

സി.പി.എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ജില്ലാ കമ്മിറ്റി അംഗത്തെ സ്റ്റേജിലിരുത്തി കുറ്റപ്പെടുത്തുന്നത്. സാധാരണയായി പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചാല്‍ കമ്യൂണിക്കെ ഇറക്കുകയാണ് പതിവ്. എന്നാല്‍ ഏരിയാ കമ്മിറ്റിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് ജില്ലാ കമ്മിറ്റി യോഗത്തില്‍ രാജി നല്‍കിയതോടെ വസ്തുതാന്വേഷണത്തിന് തീരുമാനിച്ചതല്ലാതെ പരസ്യമായി ശാാസിക്കാന്‍ തീരുമാനിച്ചിരുന്നില്ല. ഇതിന് വിരുദ്ധമായാണ് പി. ജയരാജന്റെ പരസ്യ ശാസന.

ശ്യാമളയെ വേദിയിലിരുത്തി പലതവണയായി അവര്‍ക്ക് പിഴവ് പറ്റിയെന്ന് ജയരാജന്‍ ആവര്‍ത്തിച്ച് പറഞ്ഞു. ശ്യാമളക്കെതിരായ ജയരാജെന്റ ഓഡിയോ ശബ്ദരേഖ ചില പാര്‍ട്ടി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ പാര്‍ട്ടി എന്ത് നിലപാട് സ്വീകരിക്കും എന്ന് ചോദിക്കുകയാണ് ചിലര്‍.

വയല്‍ക്കിളികളാല്‍ വിവാദമായ കീഴാറ്റൂരില്‍ നിന്നാണ് ഈ ശബ്ദരേഖയെക്കുറിച്ച് ചില പാര്‍ട്ടി വാട്‌സാപ്പുകളില്‍ കമന്റുകള്‍ പ്രവഹിക്കുന്നത്. പൊതുയോഗത്തില്‍ പ്രസംഗിച്ചതിന് പുറമെ ഒരു ചാനലുമായുള്ള അഭിമുഖത്തിലും ജയരാജന്‍ ശ്യാമളക്കെതിരായ പരാമര്‍ശം ആവര്‍ത്തിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി ശ്യാമളയുടെ ഭാഗം ന്യായീകരിക്കുകയും അന്വേഷണ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മന്ത്രി ഇ.പി. ജയരാാജന്‍ ശ്യാമളക്ക് ക്ലീന്‍ ശീട്ട് നല്‍കുകയും ചെയ്ത് കഴിഞ്ഞു.

ആത്മഹത്യാ പ്രേരണ കുറ്റം ശ്യാമളക്ക് എതിരെ എന്നല്ല, സസ്‌പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും ചുമത്താനാവില്ല എന്ന റിപ്പോര്‍ട്ടാണ് പോലീസ് നല്‍കിയിരിക്കുന്നത്. സസ്‌പെന്റ് ചെയ്യപ്പെട്ട സെക്രട്ടറി സ്വീകരിച്ച നടപടി ശരിയായിരുന്നുവെന്നാണ് തല്‍കാലം ചുമതല ഏറ്റ സെക്രട്ടറിയും കണ്‍വന്‍ഷന്‍ സെന്റര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കെട്ടിടത്തില്‍ ഒരുതരത്തിലുമുള്ള ചട്ടലംഘനമില്ലെന്നും നഗരസഭാ അധികൃതര്‍ മനഃപൂര്‍വം അനുമതി നിഷേധിക്കുകയുമാണെന്ന പ്രചാരണമാണ് പൊളിയുന്നതെന്നും സി.പി.എം. ജില്ലാ നേതൃത്വം വിശദീകരിച്ചു.

'ഞാന്‍ ഈ കസേരയിലിരിക്കുന്നിടത്തോളം അനുമതി ലഭിക്കുമെന്നു കരുതേണ്ട' എന്ന് ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി കെ ശ്യാമള പറഞ്ഞെന്ന നികൃഷ്ടമായ നുണയാണ് ചിലര്‍ പ്രചരിപ്പിച്ചതെന്ന് പാര്‍ട്ടി പത്രവും ഇന്നലെ വിശദീകര വാര്‍ത്തയില്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാക്കിയ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. പി.ജയരാജന്‍, ആ നികൃഷ്ടമായ നുണയുടെ കെണിയില്‍ വീണ് ശ്യാമളയെ പരസ്യമായി അപമാനിക്കുകയായിരുന്നുവെന്ന് ജില്ലാ കമ്മിറ്റിയില്‍ ശക്തമായ ആരോപണമുയരുമെന്നുമാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Trending, Politics, P Jayarajan, CPM, Kannur, Suicide, Municipality, Government, P Jayarajan actions against pk shyamala will discussed in CPM Committee


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?