ഭാര്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിനെ തീകൊളുത്തി കൊന്നു; ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

ചെന്നൈ: (www.kvartha.com 24.07.2019) ഭാര്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിനെ തീകൊളുത്തി കൊന്നു. ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍. കഴിഞ്ഞദിവസം രാത്രി തമിഴ്‌നാട് തിരുച്ചിറപ്പള്ളി ജില്ലയിലെ തുറയൂരിനടുത്താണ് സംഭവം. പടക്കനിര്‍മാണശാലയില്‍ ജോലിചെയ്തിരുന്ന പ്രഭാകരന്‍(32) ആണ് കൊല്ലപ്പെട്ടത്. ഭാര്യയുമായി പ്രഭാകരന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അയല്‍വാസികളായ ചന്ദ്രകുമാര്‍(44), ഇയാളുടെ പിതാവ് മുത്തുസാമി(67) എന്നിവര്‍ ചേര്‍ന്ന് തീ കൊഴുത്തി കൊന്നത്.

യുവതിയുടെ ഭര്‍ത്താവും ഭര്‍ത്തൃപിതാവും കന്നാസില്‍ കരുതിയ പെട്രോളൊഴിച്ച് യുവാവിനെ തീകൊളുത്തുകയായിരുന്നു. നിലവിളികേട്ട് മറ്റുള്ളവര്‍ ഉണര്‍ന്നപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു. മാരകമായി പൊള്ളലേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചന്ദ്രകുമാറിന്റെ അമ്മയ്‌ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

Chennai, News, National, Arrest, Crime, Husband, Wife, Police, Case, Fire, Husband and father-in-law killed wife lover in Chennai

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai, News, National, Arrest, Crime, Husband, Wife, Police, Case, Fire, Husband and father-in-law  killed wife lover in Chennai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?