ചെങ്കള ശിഹാബ് തങ്ങള്‍ അക്കാദമിയില്‍ സിയാസ പ്രവര്‍ത്തനോദ്ഘാടനം ചെയ്തു
ചെര്‍ക്കള (www.evisionnews.co): ചെങ്കള ശിഹാബ് തങ്ങള്‍ അക്കാദമി വിദ്യാര്‍ത്ഥി യൂണിയന്‍ സിയാസയുടെ പ്രവര്‍ത്തനോദ്ഘാടനം സ്ഥാപന സെക്രട്ടറിയും സമസ്ത ജില്ലാ മുഷാഅറ അംഗം കൂടിയായ ചെങ്കളം അബ്ദുല്ല ഫൈസി നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ അഷ്റഫ് ഹുദവി പടലടുക്ക അധ്യക്ഷ പ്രഭാഷണം നടത്തി. മുന്നോട്ടു സഞ്ചാരിക്കൂ ലക്ഷ്യം കൈക്കലാക്കൂ എന്ന വിഷയത്തില്‍ സാമൂഹിക പ്രവര്‍ത്തകന്‍ എ.ബി കുട്ടിയാനം മോട്ടിവേഷന്‍ ക്ലാസ് നടത്തി. സിദീഖ് നദ്വി ചേരൂര്‍, യൂസഫ് ദാരിമി ചെര്‍ക്കള, സാലിഹ് ഹുദവി, സി.ബി അബ്ദുല്ല ഹാജി ചെങ്കള, സംഘടന സെക്രട്ടറി സിയാദ് ചെങ്കള സംസാരിച്ചു.
Powered by Info News For You
Comments
Post a Comment