യൂണിവേഴ്‌സിറ്റി കോളേജ് വിഷയം; സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ സെക്രട്ടേറിയേറ്റ് ഉപരോധം ആരംഭിച്ചു, കന്‍ഡോണ്‍മെന്റ് ഗേറ്റ് ഒഴികെ മറ്റ് മൂന്ന് ഗേറ്റുകളിലും സമരം നടത്താന്‍ പ്രവര്‍ത്തകര്‍ എത്തിതുടങ്ങി

തിരുവനന്തപുരം: (www.kvartha.com 25.07.2019) യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിലും തുടര്‍ന്നുണ്ടായ വിവാദങ്ങളിലും സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് യുഡിഎഫ് സെക്രട്ടേറിയേറ്റ് ഉപരോധം ആരംഭിച്ചു. വ്യാഴാവ്ച രാവിലെ ആറ് മുതല്‍ ഉച്ച വരെയാണ് ഉപരോധം നടത്തുന്നത്. സെക്രട്ടറിയേറ്റിലെ കന്‍ഡോണ്‍മെന്റ് ഗേറ്റിന് മുന്നില്‍ സമരം നടത്തുന്നില്ല. എന്നാല്‍ മറ്റ് മൂന്ന് ഗേറ്റുകളിലും ഉപരോധ സമരം നടത്താന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തിതുടങ്ങി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സെക്രട്ടേറിയേറ്റ് ഉപരോധം ഔദ്യോഗികമായ ഉദ്ഘാടനം ചെയ്യുന്നത്.


യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന അക്രമസംഭവങ്ങളിള്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, പിഎസ്‌സി പരീക്ഷയുടെ വിശ്വാസ്യത വീണ്ടെടുക്കുക, ഉത്തരക്കടലാസ് ചേര്‍ച്ച അടക്കുമള്ള വിഷയങ്ങളില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് യുഡിഎഫ് ഉപരോധം സംഘടിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Police, Secretariat, UDF, LDF, Ramesh Chennithala, secretariat strike by udf


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?