മൂന്നാര്‍-ദേവികുളം ദേശീയപാതയില്‍ മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു, അശാസ്ത്രീയമായ റോഡ് വികസനമാണ് മണ്ണിടിച്ചിലിന് കാരണമെന്ന് ആരോപണം
മൂന്നാര്‍: (www.kvartha.com 28.07.2019) ശക്തമായ മഴ പെയ്യാത്ത സാഹചര്യത്തിലും മൂന്നാര്‍ ദേശീയപാതയോരത്ത് മണ്ണിടിഞ്ഞുവീണ് ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. കൊച്ചി ധനുഷ്‌കോടി അന്തര്‍സംസ്ഥാനപാതയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന മേഖലയിലാണ് മണ്ണിടിഞ്ഞു വീണത്. മൂന്നാര്‍-ദേവികുളം റൂട്ടിലാണ് സംഭവം നടന്നത്. മേഖലയിലെ തട്ടുകടകളുടെയും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെയും സമീപത്തേക്ക് കല്ലും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നു. പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ദേശീയപാതയില്‍ ശനിയാഴ്ച രാത്രിയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. തമിഴ്‌നാട്ടിലേക്കും തേക്കടി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കും പോകുന്ന പ്രധാനപാതകളിലൊന്നാണിത്.
മണ്ണിടിച്ചിലോടുകൂടി ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. അശാസ്ത്രീയമായ റോഡ് വികസനമാണ് മണ്ണിടിച്ചിലിനു കാരണമെന്നാണ് പൊതുജനാരോപണം. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അഴിമതിയാരോപണങ്ങളും ഉയരുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )മണ്ണിടിച്ചിലോടുകൂടി ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. അശാസ്ത്രീയമായ റോഡ് വികസനമാണ് മണ്ണിടിച്ചിലിനു കാരണമെന്നാണ് പൊതുജനാരോപണം. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അഴിമതിയാരോപണങ്ങളും ഉയരുന്നുണ്ട്.
റോഡ് പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ ഒരു മാസത്തിലേറെ സമയം എടുക്കുമെന്നാണ് സൂചന. ഇതുവഴി പോകുന്ന വാഹനങ്ങള്‍ രാജാക്കാട് വഴി തിരിച്ചുവിടുകയാണ് അധികൃതര്‍. ഇവിടെ ഗതാഗത തടസമുണ്ടാകുന്നത് വിനോദസഞ്ചാരമേഖലയെ കാര്യമായി ബാധിക്കും.
Keywords: News, Kerala, land, Road, Munnar, Kochi, Vehicles, National Highway, Transport, Unscientific Construction Leads to Landslides Munnar-Devikulam National Highway
Powered by Info News For You

Comments
Post a Comment