ഉപ്പള റെയില്‍വേ സ്റ്റേഷനില്‍ നേത്രാവതി -മാവേലി എക്‌സ്പ്രസുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം; എം പിക്ക് നിവേദനം നല്‍കി

ഉപ്പള: (www.kasargodvartha.com 21.07.2019) ഉപ്പള റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിക്ക് സേവ് ഉപ്പള റെയില്‍വേ സ്റ്റേഷന്‍ കമ്മിറ്റി നിവേദനം നല്‍കി. നേത്രാവതി എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് ഉപ്പളയില്‍ സ്റ്റോപ്പ് അനുവദിക്കുക, ഉപ്പളയിലും മണിഹിത്തിലുവിലും അടിപ്പാത നിര്‍മ്മിക്കുക, ഉപ്പളയില്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു നിവേദനം നല്‍കിയത്.

സേവ് ഉപ്പള റെയില്‍വേ സ്റ്റേഷന്‍ കമ്മിറ്റി ഭാരവാഹികളായ അഡ്വ. ബാലകൃഷ്ണ ഷെട്ടി, മുഹമ്മദ് അസീം, ഷാഹുല്‍ ഹമീദ് ബന്തിയോട്, ടി എ മൂസ, എം കെ അലി മാസ്റ്റര്‍, സത്യന്‍ സി ഉപ്പള, നാഫി ബപ്പായിതൊട്ടി, കുട്ടികൃഷ്ണന്‍, മഖ്ബൂല്‍ അഹ് മദ്, ഉമ്മര്‍ രാജാവ് തുടങ്ങിയവര്‍ എം പിയെ സ്വീകരിച്ചു.

നെഹ്‌റു യുവ കേന്ദ്രയും ബ്രദേര്‍സ് മണിമുണ്ടയും സംയുക്തമായി നടത്തുന്ന സ്വച്ച് ഭാരത് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ മാരത്തണ്‍ ഓട്ടം എം പി ഉദ്ഘാടനം ചെയ്തു. റൈസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉപ്പളയിലെ വിദ്യാര്‍ത്ഥികളും മാരത്തണ്‍ ഓട്ടത്തില്‍ പങ്കെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Top-Headlines, Railway station, Rajmohan Unnithan, Save Uppala Railway station committee memorandum submitted to MP
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?