ഇന്ധനക്കുറവ്; വിസ്താര വിമാനത്തിന് ലഖ്‌നൗവില്‍ അടിയന്തര ലാന്‍ഡിംഗ്; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; പൈലറ്റിനെതിരെ നടപടി

ന്യൂഡെല്‍ഹി: (www.kvartha.com 17.07.2019) മുംബൈ- ഡെല്‍ഹി വിസ്താര വിമാനം ഇന്ധനക്കുറവുമൂലം അടിയന്തരമായി ലഖ്നൗവിലിറക്കി. തിങ്കളാഴ്ചയായിരുന്നു സംഭവം. 153 യാത്രക്കാരുമായി പോയ വിമാനമാണ് ഇന്ധനം തീരാന്‍ പത്ത് മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ ലഖ്നൗവിലേക്ക് തിരിച്ചു വിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പൈലറ്റിനെതിരെ അധികൃതര്‍ നടപടിയെടുത്തിട്ടുണ്ട്. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്.

ലക്നൗവില്‍ ഇറങ്ങുമ്പോള്‍ വിമാനത്തില്‍ 300കിലോഗ്രാം ഇന്ധനം മാത്രമാണ് ഉണ്ടായിരുന്നത്. എയര്‍ബസ് എ-320 വിമാനങ്ങളില്‍ യാത്ര അവസാനിക്കുന്ന സമയത്ത് 60 മിനിറ്റുകൂടി പറക്കാനുള്ള ഇന്ധനം ബാക്കിയുണ്ടാകാറുണ്ട്. അടിയന്തര സാഹചര്യമുണ്ടാകുകയാണെങ്കില്‍ ഈ ഇന്ധനമാണ് ഉപയോഗിക്കുക.

Vistara Flight Lands In Lucknow With Just 10 Minutes Of Fuel Remaining, New Delhi, News, Business, Flight, Passengers, Message, Trending, National

ഇന്ധനം കുറഞ്ഞതിനെത്തുടര്‍ന്ന് പൈലറ്റുമാര്‍ ലക്നൗവിലേക്ക് വിമാനം തിരിച്ച് വിടാന്‍ അനുമതി തേടുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഡെല്‍ഹിയിലേക്ക് വിമാനം തിരിച്ച് വിടാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ പ്രതികൂല കാലാവസ്ഥയായതിനാല്‍ ആ തീരുമാനം ഉപേക്ഷിച്ചു.

എന്നാല്‍ ലക്നൗവിലും കാലാവസ്ഥ മോശമാണെന്ന അറിയിപ്പ് ലഭിച്ചിരുന്നു. തുടര്‍ന്ന് കാണ്‍പൂരും അലഹബാദും പരിഗണിച്ചു. പ്രയാഗ് രാജിലേക്ക് തിരിച്ച് പറക്കാന്‍ തുടങ്ങുമ്പോഴേക്കും ലക്നൗവിലെ കാലാവസ്ഥ മെച്ചപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനം ലക്നൗവില്‍ ലാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vistara Flight Lands In Lucknow With Just 10 Minutes Of Fuel Remaining, New Delhi, News, Business, Flight, Passengers, Message, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?