മഴക്കള്ളന്മാര്‍ പിടിമുറുക്കുന്നു; കള്ളുഷാപ്പിലും ടൈലറിംഗ് ഷോപ്പിലും കവര്‍ച്ചാ ശ്രമം
നീലേശ്വരം: (www.kasargodvartha.com 10.07.2019) നീലേശ്വരത്ത് മഴക്കള്ളന്മാര്‍ പിടിമുറുക്കുന്നു. കള്ളുഷാപ്പിലും ടൈലറിംഗ് ഷോപ്പിലും കവര്‍ച്ചാ ശ്രമം നടന്നു. നീലേശ്വരം നഗരമധ്യത്തില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പാലാത്തടത്തെ വി കെ ബിനുവിന്റെ ഉടമസ്ഥതയിലുള്ള ടി എസ് നമ്പര്‍ 2 കള്ളുഷാപ്പിലും മന്നന്‍പുറത്തുകാവിനു സമീപം കാവില്‍ഭവന്‍ കെട്ടിടത്തിനടുത്തെ അന്ന ലേഡീസ് ടെയ്ലേഴ്‌സിലുമാണ് കവര്‍ച്ചാശ്രമം നടന്നത്.
കള്ളുഷാപ്പിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. മേശവലിപ്പിലെ മുഴുവന്‍ സാധനങ്ങളും വലിച്ചിട്ടനിലയിലാണ്. കള്ളു സൂക്ഷിക്കുന്ന സ്റ്റോര്‍ റൂം തുറക്കാനുള്ള ശ്രമം വിജയിച്ചില്ല. ഇതിന്റെ കലിപ്പില്‍ ഷാപ്പിലെ ഇരിപ്പിടങ്ങളും ഡെക്‌സും മുഴുവന്‍ മറിച്ചിട്ടു. വിവരമറിഞ്ഞ് നീലേശ്വരം എസ് ഐ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
കിഴക്കന്‍കൊഴുവലിലെ ബിന്ദു തമ്പി പഴയ നീലേശ്വര്‍ ഫിസിക്കള്‍ കള്‍ച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തോടു ചേര്‍ന്നു നടത്തുന്ന അന്ന ലേഡീസ് ടെയ്ലേഴ്‌സിലും മുന്‍വാതിലിന്റെ പൂട്ടു പൊളിച്ചാണ് അകത്തു കടന്നത്. അകത്തെ സാധനങ്ങള്‍ മുഴുവന്‍ വാരി വലിച്ചിട്ട നിലയിലാണ്. ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടതായി വിവരമില്ല.
ഇരു സ്ഥലത്തിനും സമീപങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. നീലേശ്വരത്ത് മോഷണം പെരുകുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, Robbery-Attempt, Crime, Robbery attempt in toddy shop and Tailoring shop
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment