അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി; സ്ഥിരീകരണമില്ലെന്ന് പോലീസ്
വിദ്യാനഗര്‍: (www.kasargodvartha.com 04.07.2019) അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഓംനി വാനില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. ചേരൂര്‍ മേനങ്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി നാട്ടുകാരും ബന്ധുക്കളും പറയുന്നത്. കുറേദിവസമായി ഒരു ഓംനി വാന്‍ തന്നെ പിന്തുടരുന്നതായി കുട്ടി പോലീസിനോട് പറഞ്ഞു. വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുമ്പോള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും താന്‍ ഓടിച്ചെന്ന് നാട്ടുകാരെയും സ്‌കൂള്‍ അധികൃതരെയും വിവരമറിയിക്കുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്.
എന്നാല്‍ കുട്ടിക്ക് കാര്യമായ എന്തോ പേടി സംഭവിച്ചിട്ടുണ്ടെന്നും ഇതുകൊണ്ടാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പറയുന്നതെന്നും പോലീസ് സൂചിപ്പിച്ചു. ഈ ഭാഗത്ത് അത്തരത്തിലൊരു ഓംനി വാന്‍ വന്നതായി നാട്ടുകാര്‍ക്കും വിവരമില്ല. അതുകൊണ്ടു തന്നെ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി സത്യാവസ്ഥ അറിയാനാണ് പോലീസ് ശ്രമിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, complaint, Vidya Nagar, Kidnap-attempt, Attempt to kidnap- complaint by student; Police Refused
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, complaint, Vidya Nagar, Kidnap-attempt, Attempt to kidnap- complaint by student; Police Refused
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment