കായിക ഇനമായി പരിഗണിക്കാന്‍ വേണ്ട എന്ത് ഗുണമാണ് ക്രിക്കറ്റിനുള്ളത്?; ക്രിക്കറ്റ് കായിക ഇനമേയല്ലെന്ന് റഷ്യ, ലോകകപ്പ് യൂറോപ്പിലെത്തിയതിന്റെ വിജയഭേരി അവസാനിക്കും മുമ്പ് ആരാധകരെ ഞെട്ടിച്ച സര്‍ക്കാരിന്റെ പ്രഖ്യാപനം കായികലോകത്ത് ചര്‍ച്ചയാകുന്നു
മോസ്‌കോ: (www.kvartha.com 21.07.2019) ലോകകപ്പ് യൂറോപ്പിലെത്തിയതിന്റെ വിജയഭേരി അവസാനിക്കും മുമ്പ് റഷ്യന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ക്രിക്കറ്റിനെ ഒരു കായിക ഇനമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. റഷ്യയുടെ ഈ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ്. കായിക ഇനമായി പരിഗണിക്കാന്‍ വേണ്ട എന്ത് ഗുണമാണ് ക്രിക്കറ്റിനുള്ളത് എന്നാണ് അധികൃതര്‍ ചോദിക്കുന്നത്.
ക്രിക്കറ്റിന് മാത്രമല്ല, മുവായ് തായ് എന്ന ബോക്സിംഗ് മത്സരവും കായികയിനമായി അംഗീകരിക്കാന്‍ റഷ്യന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ലോകത്ത് ഫുട്ബോള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കളിയാണ് ക്രിക്കറ്റ്. റഷ്യയിലെ കായിക മന്ത്രാലയത്തിന്റെ പ്രഖ്യാപനം ക്രിക്കറ്റ് ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ക്രിക്കറ്റിനെ ഒരു കായികയിനമായി പ്രഖ്യാപിക്കാത്തതിനാല്‍ റഷ്യയില്‍, ക്രിക്കറ്റിനെ പിന്തുണയ്ക്കുന്ന വിധം സര്‍ക്കാരില്‍ സഹായങ്ങളൊന്നും ലഭിക്കിച്ചേക്കില്ല.
ന്യൂസിലന്‍ഡിനെ കീഴടക്കി ആതിഥേയരായ ഇംഗ്ലണ്ടായിരുന്നു ഇത്തവണ ലോകകിരീടത്തില്‍ മുത്തമിട്ടത്. അതുകൊണ്ട് തന്നെ ക്രിക്കറ്റിന് യൂറോപ്പിന്റെ മണ്ണില്‍ നല്ല വേരോട്ടം ലഭിക്കും എന്ന് പ്രതീക്ഷിച്ചിരിക്കെയാണ് റഷ്യയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, News, World, Russia, Cricket, Government, England, ICC, World Cup, Cricket not included on Russia's officially recognised list of sports
Powered by Info News For You

Comments
Post a Comment