ചെങ്കള സഹകരണ ബേങ്ക് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷം: മത്സരിക്കേണ്ടി വന്നത് കോണ്‍ഗ്രസിന്റെ അലംഭാവം കാരണമെന്ന് മുസ്ലിം ലീഗ്

കാസര്‍കോട് (www.evisionnews.co): ചെങ്കള സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും മുസ്ലിം ലീഗ് കൈയ്യടക്കിയതോടെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമായി. ബാങ്ക് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍ക്കുട്ലുവിന്റെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഭരണസമിതിയില്‍ ഒരംഗത്തിന്റെ ഒഴിവും ഉണ്ടായിട്ടുണ്ട്. ഇതേതുടര്‍ന്ന് കോണ്‍ഗ്രസിലെ ബി.കെ കുട്ടി കട്ടാരവും മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി കടവത്തും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പ്രസിഡന്റ്് സ്ഥാനാര്‍ത്ഥികള്‍ക്ക് നാലു വീതം വോട്ട് ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ മുഹമ്മദ് കുഞ്ഞിയെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു. 

അതേസമയം ചെങ്കള സഹകരണ ബേങ്കില്‍ മുസ്ലിം ലീഗിന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കേണ്ടി വന്നത് കോണ്‍ഗ്രസിന്റെ അലംഭാവം ഒന്നുകൊണ്ട് മാത്രമെന്നാണ് ആക്ഷേപം. മുസ്ലിം ലീഗിന്റെ ഉരുക്കു കോട്ടയായ ചെര്‍ക്കളയില്‍ നിലനില്‍ക്കുന്ന ബേങ്കില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ബാലകൃഷ്ണ വോര്‍കുട്‌ലുവായിരുന്നു. പ്രസിഡിഡന്റായിരുന്നത്. ധാരണ പ്രകാരം 2018മുതല്‍ മുസ്ലിം ലീഗിനാണ് പ്രസിഡന്റ്് പദവി ലഭിക്കേണ്ടത്. എന്നാല്‍ വോര്‍കുട്‌ലുവിന്റെ അഭ്യര്‍ത്ഥന മാനിച്ച് അദ്ദേഹത്തിന് വേണ്ടി പ്രസിഡന്റ് സ്ഥാനം താല്‍കാലികമായി വിട്ടുനല്‍കുകയായിരുന്നു. 

എന്നാല്‍ വോര്‍കുട്‌ലുവിന്റെ മരണ ശേഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിവരങ്ങള്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയെയോ യു.ഡി.എഫ് കമ്മിറ്റിയെയോ അറിയിക്കാതെ രഹസ്യമായി തെരഞ്ഞെടുപ്പ് നടത്താന്‍ കോണ്‍ഗ്രസ് തിരുമാനിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന് ബേങ്കിലെ ലീഗിന്റെ ഡയറക്ടര്‍മാര്‍ക്ക് ബേങ്കില്‍ നിന്ന് അറിയിപ്പ് ലഭിക്കുമ്പോള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് ലീഗ് നേതൃത്വം അറിയുന്നത്. തുടര്‍ന്ന് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഇടപെട്ട് യു.ഡി.എഫ് യോഗം വിളിച്ചെങ്കിലും കോണ്‍ഗ്രസ് അക്കാര്യം ജില്ലാ നേതൃത്വം തീരുമാനിക്കട്ടെ എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. തുടര്‍ന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സമവായ നീക്കത്തിന് ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് ചര്‍ച്ചക്കുള്ള അവസരം പോലും നല്‍കിയില്ല. തെരഞ്ഞെടുപ്പ് ദിവസം അവസാന അനുരജ്ഞനത്തിന് ലീഗ് പഞ്ചായത്ത് കമ്മിറ്റി ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് ഒഴിഞ്ഞുമാറിയതോടെ ലീഗ് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

ചെങ്കളയിലെ മറ്റു രണ്ടു സഹകരണ ബേങ്കുകളില്‍ കോണ്‍ഗ്രസും ലീഗുമാണ് ഭരിക്കുന്നത്. ഇതില്‍ നെക്രാജയാല്‍ പ്രസിഡന്റ് പദവി ഇരുപാര്‍ട്ടികളും വീതിച്ചെടുക്കുകയാണ്. കൂടാതെ രണ്ടു അംഗങ്ങള്‍ ഉള്ള ചെങ്കള പഞ്ചായത്ത് ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ് സ്ഥാനവും കോണ്‍ഗ്രസിനാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമായ നെല്ലിക്കട്ട മൂന്നാം വാര്‍ഡില്‍ മുസ്ലിം ലീഗിനെതിരെ കോണ്‍ഗ്രസ് സി.പി.എമ്മും ബി.ജെപിയുമായി കൂട്ടുകൂടി ലീഗിനെ പരാജയപ്പെടുത്തായിരുന്നു. 

മുസ്ലിം ലിഗിന്റെ ശക്തി ദുര്‍ഗമായ പഞ്ചായത്തില്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ 13000ലധികം വോട്ടിന്റെ ലീഡാണ് ഉണ്ണിത്താന് നല്‍കിയത്. ഇത് പഞ്ചായത്ത് മുനിസിപ്പല്‍ തലത്തില്‍ ഉണ്ണിത്താന് ലഭിച്ച ഏറ്റവും വലിയ ലീഡായിരുന്നു. ചെങ്കള സഹകരണ ബേങ്കില്‍ തെരഞ്ഞെപ്പിനെ നേരിടാതെ കുതന്ത്രത്തിലൂടെയാണ് കോണ്‍ഗ്രസ് ഇതുവരെ അധികാരം നിലനിര്‍ത്തിയിരുന്നത്. 

അതേസമയം മുസ്ലിം ലീഗ് മുന്നണി മര്യാദ പാലിച്ചില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഡിസിസി നേതൃത്വത്തിന്റെ അലംഭാവമാണ് ചെങ്കള സഹകരണ പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് നഷ്ടപ്പെടാന്‍ കാരണമെന്ന് ആരോപിച്ച് ഐ ഗ്രൂപ്പ് രംഗത്തുവന്നിട്ടുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?