സഹപാഠിയെ മര്‍ദിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് ടി സി നല്‍കിയില്ല; പകരം നല്‍കിയത് വിചിത്രമായ ശിക്ഷ
ധോല്‍പൂര്‍ : (www.kvartha.com 02.07.2019) സഹപാഠിയെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരനായ വിദ്യാര്‍ത്ഥിക്ക് വ്യത്യസ്ത ശിക്ഷ നല്‍കി മാതൃകയായിരിക്കയാണ് സ്‌കൂള്‍ അധികൃതര്‍. ധോല്‍പൂര്‍ ജവഹര്‍ നവോദയ സ്‌കൂളില്‍ കഴിഞ്ഞദിവസമാണ് സംഭവം.
സംഭവത്തില്‍ കുട്ടിയെ ആദ്യം ടിസി നല്‍കി വിടാനാണ് സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷയായ ജില്ലാ കലക്ടറാണ് ടിസി നല്‍കുന്നതിന് പകരം മരത്തെ പരിപാലിക്കാനുള്ള 'ശിക്ഷ' മുന്നോട്ടുവെച്ചത്.
മൂന്നു മാസം അഞ്ച് മരങ്ങളെ പരിപാലിക്കാനാണ് കുട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മരങ്ങളെ പരിപാലിക്കുന്നതിലൂടെ ഉത്തരവാദിത്തമുള്ള ഒരു കുട്ടിയായി മാറുമെന്ന ചിന്തയിലാണ് അധികൃതര്‍ ഇത്തരമൊരു തീരുമാനം എടുത്തത്.
കഴിഞ്ഞ ജനുവരിയിലാണ് കൂടെ പഠിക്കുന്ന കുട്ടിയെ വിദ്യാര്‍ത്ഥി മര്‍ദിച്ചത്. തുടര്‍ന്ന് കുട്ടിയെ ടി സി നല്‍കി പറഞ്ഞുവിടാന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചു. എന്നാല്‍ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷയും ജില്ലാ കലക്ടറുമായ നേഹ ഗിരി ഇത് വിസമ്മതിക്കുകയായിരുന്നു.
കുട്ടിക്ക് ഒരുവസരം കൂടി നല്‍കാമെന്നും ടിസി നല്‍കിയാല്‍ അത് കുട്ടിയുടെ ഭാവിയെയും പഠനത്തെയും ബാധിക്കാന്‍ സാധ്യത ഉണ്ടെന്നും അതിനാലാണ് ഇത്തരം വിചിത്രമായ ശിക്ഷ നല്‍കിയതെന്നും കലക്ടര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: JNV-Dholpur student asked to take care of 5 trees on campus for thrashing classmate, News, Education, Student, District Collector, Attack, National.

Powered by Info News For You

Comments
Post a Comment