യുദ്ധ ഭീഷണിയില്‍ വീണ്ടും പശ്ചിമേഷ്യ; നിയന്ത്രണ പരിധി ലംഘിച്ച ഇറാന്റെ ഡ്രോണ്‍ വെടിവച്ചിട്ടെന്ന് അമേരിക്ക, ബ്രിട്ടീഷ് എണ്ണ ടാങ്കര്‍ പിടിച്ചെടുത്ത് ഇറാന്‍, കപ്പല്‍ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കയുടേയും ബ്രിട്ടന്റേയും മുന്നറിയിപ്പ്
ടെഹ്‌റാന്‍: (www.kvartha.com 20.07.2019) പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധ ഭീഷണി സജീവമായി. ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ബ്രിട്ടീഷ് എണ്ണ ടാങ്കര്‍ പിടിച്ചെടുത്തതായി ഇറാന്‍ അവകാശപ്പെട്ടു. സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന സ്റ്റെന ഇംപെറോ എന്ന ടാങ്കറാണ് പിടിച്ചെടുത്തത്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ഇറാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടാങ്കറുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും ടാങ്കറിലുള്ള 23 ജീവനക്കാരുമായി ആശയവിനിമയം നടത്താനാകുന്നില്ലെന്നും ഉടമകള്‍ അറിയിച്ചു.
ടാങ്കര്‍ ഉടന്‍ മോചിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഇറാന് മുന്നറിയിപ്പ് നല്‍കി. ഇതിന് പുറമേ മേഖലയില്‍ ഇറാന്‍-അമേരിക്ക ബന്ധം വീണ്ടും വഷളാകുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണ പരിധി ലംഘിച്ച ഇറാന്റെ ഡ്രോണ്‍ വെടിവച്ചിട്ടെന്ന് അമേരിക്ക അവകാശപ്പെട്ടു. എണ്ണ കള്ളക്കടത്ത് ആരോപിച്ച് ഇറാന്‍ പിടികൂടിയ വിദേശ കപ്പല്‍ ഉടന്‍ വിട്ടയക്കണമെന്ന് അമേരിക്ക അന്ത്യശാസനം നല്‍കി.
ഹോര്‍മുസ് കടലിടുക്ക് വഴി വിദേശത്തേക്ക് എണ്ണ കടത്തുകയായിരുന്നുവെന്നാരോപിച്ചാണ് പനാമന്‍ കപ്പലായ റിയാ ഇറാന്‍ പിടിച്ചെയുത്തത്. ഇറാന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും കപ്പല്‍ ഉടന്‍ വിട്ടയക്കണമെന്നും അമേരിക്ക അന്ത്യശാസനം നല്‍കി. കപ്പലുകള്‍ക്ക് സൈ്വര്യമായി കടന്നുപോകുന്ന അന്തരീക്ഷം പുനസ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി ഇറാന്‍ നേരിടേണ്ടി വരുമെന്നും അമേരിക്കയും ബ്രിട്ടനും വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Gulf, News, Iran, America, Britain, Crude Oil, Ship, Sea, attack, Iran seizes British tanker in Strait of Hormuz

Powered by Info News For You

Comments
Post a Comment