സാമൂഹ്യ, സന്നദ്ധ സംഘടനകള്‍ക്ക് ഫണ്ട് ശേഖരിക്കാന്‍ പ്രത്യേക സംവിധാനം; ഭവന മേഖലയില്‍ വാടക ഭവന പദ്ധതിക്കു നിര്‍ദേശം; റെയില്‍വേ വികസനം വേഗത്തിലാക്കാന്‍ പിപിപി പദ്ധതി; വ്യോമയാന, മാധ്യമ, ഇന്‍ഷുറന്‍സ് മേഖലകള്‍ തുറന്നുകൊടുക്കും

ന്യൂഡെല്‍ഹി: (www.kvartha.com 05.07.2019) രണ്ടാം മോഡി മന്ത്രിസഭയുടെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങള്‍

വാടക നിയമം മാറ്റും
മാതൃക വാടകനിയമം കൊണ്ടുവരും. ഭവന മേഖലയില്‍ വാടക ഭവന പദ്ധതിക്കു നിര്‍ദേശം.

റെയില്‍വേ വികസനം വേഗത്തിലാക്കാന്‍ പിപിപി പദ്ധതി. 2030നകം റെയില്‍വേയില്‍ 50ലക്ഷം കോടിയുടെ നിക്ഷേപം നടത്തും.

Budget Speech 2019 LIVE: Sitharaman focuses on both Social Security and Public investment, New Delhi, News, Politics, Finance, Minister, Budget meet, Trending, Business, National

വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കും. ജലഗ്രിഡും ഗ്യാസ് ഗ്രിഡും സമാനമായ രീതിയില്‍ നടപ്പാക്കും.

ഇന്ത്യ എയര്‍ക്രാഫ്റ്റ് ഫിനാന്‍സിങ്ങിലേക്കും ലീസിങ്ങിലേക്കും കടക്കുമെന്ന് ബജറ്റ് നിര്‍ദേശം

ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ്

രണ്ടാം ഘട്ടത്തിന് 10,000 കോടി രൂപയുടെ പദ്ധതി. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഊന്നല്‍, ഇളവുകള്‍

സ്വകാര്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കുമെന്നും ലാഭമുണ്ടാക്കുന്നത് തെറ്റല്ലെന്നും ധനമന്ത്രി പറഞ്ഞു. പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിദേശനിക്ഷേപവും കൂട്ടും.

ബഹിരാകാശ മേഖലയില്‍ കമ്പനി വരും. വാണിജ്യ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് കമ്പനി വരും.

ഉദാരവത്കരണം വിപുലമാക്കും

നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ഉയര്‍ത്തും. വ്യോമയാന, മാധ്യമ, ഇന്‍ഷുറന്‍സ് മേഖലകള്‍ തുറന്നുകൊടുക്കും.

സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

സാമൂഹ്യ, സന്നദ്ധ സംഘടനകള്‍ക്ക് ഫണ്ട് ശേഖരിക്കാന്‍ പ്രത്യേക സംവിധാനം. സാമൂഹ്യപുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലിസ്റ്റ് ചെയ്യാം.

ജിഎസ്ടി റജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് രണ്ടു സ്ഥാപനങ്ങള്‍ക്ക് രണ്ടു ശതമാനം പലിശയിളവ്

ചെറുകിട വ്യാപാരികള്‍ക്ക് പെന്‍ഷന്‍

ചെറുകിട വ്യാപാരികള്‍ക്കായി പെന്‍ഷന്‍ പദ്ധതി. പ്രധാനമന്ത്രി കരംയോഗി മാന്‍ദണ്ഡ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. 1.5 കോടി രൂപയില്‍ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്കാണു പെന്‍ഷന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Budget Speech 2019 LIVE: Sitharaman focuses on both Social Security and Public investment, New Delhi, News, Politics, Finance, Minister, Budget meet, Trending, Business, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?