ലൈംഗിക പീഡന പരാതിക്കെതിരെ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയില്‍; രക്തസാമ്പിള്‍ നല്‍കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യം

മുംബൈ: (www.kvartha.com 22.07.2019) തനിക്കെതിരായ ലൈംഗിക പീഡനപരാതിക്കെതിരെ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. യുവതിയുടെ പരാതിയില്‍ മുംബൈ പോലീസെടുത്ത പരാതി റദ്ദാക്കണമെന്നാണ് ആവശ്യം. ബിനോയ് ജുലൈ 17ന് നല്‍കിയ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.

യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യവും പരാതിയുമായി പോലീസിനെ സമീപിക്കാനുണ്ടായ കാലതാമസവുമാണ് ഹര്‍ജിയില്‍ ബിനോയ് ചൂണ്ടിക്കാണിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് ബിനോയ് കോടിയേരിയുടെ വാദം.

Molest case: Binoy Kodiyeri moves HC to quash FIR, Mumbai, News, Trending, Molestation, High Court, Police Station, Bail, National

കേസില്‍ ഇപ്പോള്‍ ജാമ്യത്തിലുള്ള ബിനോയ് കോടിയേരി തിങ്കളാഴ്ച മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകാനിരിക്കുകയാണ്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും പോലീസ് സ്റ്റേഷനിലെത്തണമെന്ന് കോടതി നിര്‍ദേശമുണ്ടായിരുന്നു. അവര്‍ ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാംപിള്‍ നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബിനോയ് ഇതില്‍നിന്ന് പിന്മാറി.

ഇതോടെ അടുത്ത തവണ വരുമ്പോള്‍ തീര്‍ച്ചയായും രക്തസാംപിള്‍ നല്‍കണമെന്ന് മുംബൈ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബിനോയ് ഹൈക്കോടതിയെ സമീപിച്ചത്. വിവാഹ വാഗ്ദാനം നല്‍കി ഒന്‍പതു വര്‍ഷം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് ബിഹാര്‍ സ്വദേശിയായ യുവതി മുംബൈ പോലീസില്‍ പരാതി നല്‍കിയത്.

ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയില്‍ പറയുന്നു. വിവാഹിതനാണെന്ന് മറച്ചുവെച്ച് 2009 മുതല്‍ 2015 വരെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ചു, വഞ്ചിച്ചു, ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങളാണ് യുവതി ആരോപിച്ചിരിക്കുന്നത്. അന്ധേരി ഓഷിവാര പോലീസ് ആണ് എഫ്ആര്‍ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.

ദുബൈയിലെ ഡാന്‍സ് ബാറിലെ നര്‍ത്തകിയായിരുന്നു പരാതിക്കാരിയായ യുവതി. ഡാന്‍സ് ബാറിലെ പതിവ് സന്ദര്‍ശകനായ ബിനോയ് അവിടെ വെച്ചാണ് യുവതിയുമായി പരിചയപ്പെടുന്നതും ജോലി ഉപേക്ഷിച്ചാല്‍ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി പീഡിപ്പിക്കുന്നതും.

എന്നാല്‍ പരാതിയുമായെത്തിയപ്പോള്‍ യുവതിയുടേത് തന്നെ ബ്ലാക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണെന്ന് ബിനോയ് ആരോപിച്ചിരുന്നു. പരാതിക്കാരിയായ യുവതിയെ അറിയാമെന്നും ആരോപണം വസ്തുതാ വിരുദ്ധമാണെന്നും ബിനോയ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Molest case: Binoy Kodiyeri moves HC to quash FIR, Mumbai, News, Trending, Molestation, High Court, Police Station, Bail, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?