കെ എസ് ആര്‍ ടി സി ബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരിക്ക്; അപകടം പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന്

കാസര്‍കോട്: (www.kasargodvartha.com 30.07.2019) കെ എസ് ആര്‍ ടി സി ബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരിക്കേറ്റു. കാസര്‍കോട്- ബംഗളൂരു ഡീലക്‌സ് ബസിലെ കണ്ടക്ടര്‍ എം എസ് കൃഷ്ണകുമാറിനാണ് (48) പരിക്കേറ്റത്. അര്‍ദ്ധരാത്രി മൈസൂരിനടുത്തുവെച്ചാണ് സംഭവം. ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് കൃഷ്ണകുമാര്‍ തെറിച്ചുവീഴുകയായിരുന്നു. കാലിനാണ് പരിക്കേറ്റത്.

ഇടറോഡില്‍ നിന്നു കുറുകെ വന്ന ഒരു ബൈക്കില്‍ ഇടിക്കാതിരിക്കാനാണ് ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയത്. ഡ്രൈവറുടെ സീറ്റിന്റെ ഇടതു ഭാഗത്ത് വാതിലിനരികിലെ സീറ്റില്‍ ഇരിക്കുകയായിരുന്നു കൃഷ്ണകുമാര്‍. ബ്രേക്കിട്ടതോടെ മൂക്കുകുത്തി മുന്നിലേക്കു വീഴുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, conductor, Injured, Top-Headlines, KSRTC Conductor injured after fell from Bus
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?