വനിതാ ബി ജെ പി അംഗത്തിനുനേരെ ലൈംഗിക ചുവയോടെയുള്ള പരാമര്‍ശം; അസം ഖാനെതിരെ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍

ന്യൂഡെല്‍ഹി: (www.kvartha.com 26.07.2019) വനിതാ ബി ജെ പി അംഗത്തിനുനേരെ ലൈംഗിക ചുവയോടെയുള്ള പരാമര്‍ശം നടത്തിയ സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാനെതിരെ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ ഓം ബിര്‍ല. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന ബി.ജെ.പി അംഗം രമാ ദേവിയ്ക്കെതിരെ അസംഖാന്‍ ലൈംഗിക ചുവയോടെയുള്ള പരാമര്‍ശം നടത്തിയത്.

ഇതോടെ അസം ഖാനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അസം ഖാനില്‍ നിന്നുണ്ടായത് ഒരുതരത്തിലും ന്യായീകരിക്കാന്‍ പറ്റാത്ത പ്രവര്‍ത്തിയാണെന്നും അദ്ദേഹത്തെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ രംഗത്തെത്തി. പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മറ്റ് വനിതാ അംഗങ്ങളും ഇതിനെ പിന്തുണച്ച് രംഗത്തെത്തി. ഇതോടെ വിഷയം പരിഗണിക്കാമെന്ന് സ്പീക്കര്‍ ഓം ബിര്‍ല ഉറപ്പ് നല്‍കുകയായിരുന്നു. എല്ലാ പാര്‍ട്ടി നേതാക്കന്മാരുമായി ആലോചിച്ച് അസം ഖാനെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 Punish Azam Khan for dirty comment: Motion in Lok Sabha, Owaisi takes a dig at MJ Akbar, New Delhi, News, Politics, Controversy, Parliament, BJP, National

അതിനിടെ അസം ഖാനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ അംഗങ്ങളില്‍ ചിലരും എഴുന്നേറ്റിരുന്നു. തന്റെ കണ്ണില്‍ നോക്കി സംസാരിക്കണമെന്ന് പാര്‍ലമെന്റിന്റെ നടുമുറ്റത്ത് നിന്ന് ഒരു സ്ത്രീയോട് പറയാന്‍ ആര്‍ക്കും അവകാശമില്ല. അസം ഖാനെതിരെ ശക്തമായ നടപടി സ്പീക്കര്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മിമി ചക്രവര്‍ത്തി പറഞ്ഞു.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ ബില്ലില്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് അസം ഖാന്‍ മോശം പദപ്രയോഗം നടത്തിയത്. ഉടന്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയ ഭരണപക്ഷ അംഗങ്ങള്‍ ഷെയിം, ഷെയിം എന്ന് വിളിച്ചുപറയുകയും ചെയ്തു. എന്നാല്‍ പിന്നാലെ തന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി അസം ഖാന്‍ തന്നെ രംഗത്തെത്തി.

രമാ ദേവി എനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹോദരിയാണ്. നീണ്ട കാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള താന്‍ സ്ത്രീകള്‍ക്കെതിരെ മോശം പദപ്രയോഗങ്ങള്‍ ഒരിക്കലും നടത്തില്ല. താന്‍ പറഞ്ഞതില്‍ മോശമായി എന്തെങ്കിലും ഉണ്ടെങ്കില്‍ തന്റെ പാര്‍ലമെന്റ് അംഗത്വം രാജിവയ്ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നാല്‍ അസം ഖാനെതിരെയുള്ള ആരോപണങ്ങളെ മുന്‍കേന്ദ്രമന്ത്രി എം.ജെ.അക്ബറുമായി ബന്ധപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി ന്യായീകരിക്കാനാണ് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി ശ്രമിച്ചത്. കഴിഞ്ഞ മോഡി സര്‍ക്കാരിന്റെ കാലത്ത് ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാജിവച്ചയാളാണ് എം.ജെ.അക്ബര്‍. സംഭവം അന്വേഷിക്കാന്‍ രൂപീകരിച്ച പാര്‍ലമെന്റ് സമിതിയുടെ പ്രവര്‍ത്തനം എന്തായെന്നും ഒവൈസി ചോദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Punish Azam Khan for dirty comment: Motion in Lok Sabha, Owaisi takes a dig at MJ Akbar, New Delhi, News, Politics, Controversy, Parliament, BJP, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?