ബന്ധുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് താമസ സ്ഥലത്തേക്ക് മടങ്ങിയ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

ദുബൈ: (www.kvartha.com 09.07.2019) ബന്ധുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് താമസ സ്ഥലത്തേക്ക് മടങ്ങിയ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. ദുബൈ മംസാറിലെ റസ്റ്റോറന്റില്‍ ജോലിചെയ്തിരുന്ന തൃശൂര്‍ കാട്ടൂര്‍ സ്വദേശി മനാഫ് മുഹമ്മദ് അലി(40)യെയാണ് ജുലൈ അഞ്ചു മുതല്‍ കാണാതായത്.

ജുലൈ അഞ്ചിന് രാത്രി ബന്ധുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം 11 മണിയോടെ മനാഫിന്റെ താമസ സ്ഥലത്തിനടുത്ത റോഡരികില്‍ വാഹനത്തില്‍ കൊണ്ടു ചെന്നാക്കിയിരുന്നുവെന്ന് പറയുന്നു. അതിനു ശേഷം മനാഫ് ആരുമായും ബന്ധപ്പെട്ടിട്ടില്ല.

 Keralite youth missing in Dubai, Dubai, News, Missing, Gulf, Family, Complaint, Police, World, Malayalees

തുടര്‍ന്ന് ഇതു സംബന്ധിച്ച് ബന്ധുക്കള്‍ മുറഖബാദ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മനാഫിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയുമായി ബന്ധപ്പെടുക: ഫോണ്‍ 0507772146.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Keralite youth missing in Dubai, Dubai, News, Missing, Gulf, Family, Complaint, Police, World, Malayalees.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?