വ്യാജ നമ്പര്‍ പ്ലേറ്റുമായെത്തിയ ടാങ്കര്‍ ലോറി ചെക്ക്‌പോസ്റ്റില്‍ പിടിയില്‍; പരിശോധനക്കിടെ ജീവനക്കാര്‍ കടന്നുകളഞ്ഞു

മഞ്ചേശ്വരം: (www.kasargodvartha.com 28.07.2019) വ്യാജ നമ്പര്‍ പ്ലേറ്റുമായെത്തിയ ടാങ്കര്‍ ലോറി ചെക്ക്‌പോസ്റ്റില്‍ ആര്‍ ടി ഒ അധികൃതര്‍ പിടികൂടി. പരിശോധനക്കിടെ ലോറിയിലുണ്ടായിരുന്ന ജീവനക്കാര്‍ കടന്നുകളഞ്ഞു. സ്പിരിറ്റാണെന്ന സംശയത്തെ തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് അധികൃതര്‍ സ്ഥലത്തെത്തി. സ്പിരിറ്റല്ലെന്നും പെയിന്റില്‍ ഉപയോഗിക്കുന്ന വൈറ്റ് സ്പിരിറ്റെന്ന് സംശയിക്കുന്നതായും എക്‌സൈസ് അധികൃതര്‍ കണ്ടെത്തി.

ഷിമോഗയില്‍ നിന്ന് കോഴിക്കോട് നടവണ്ണൂരിലേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറിയാണ് കുഞ്ചത്തൂര്‍ ചെക്ക്‌പോസ്റ്റില്‍ പിടിയിലായത്. നമ്പര്‍പ്ലേറ്റിലെ അക്കങ്ങള്‍ കൈകള്‍ കൊണ്ട് എഴുതിയതുപോലെയാണ്. തുടര്‍ന്ന് വിശദമായി നടത്തിയ പരിശോധനയിലാണ് വ്യാജനമ്പറാണെന്ന് വ്യക്തമായത്.

സംഭവവുമായി ബന്ധപ്പെട്ട് എം വി ഐ. വി കെ ദിനേശ്കുമാര്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടത്തിവരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, fake, Number plate, Tanker-Lorry, Tanker lorry with Fake number plate held in Check post
  < !- STAR T disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?