കര്‍ണാടകയില്‍ കോണ്‍ഗ്രസ് അനുനയ നീക്കം പാളി: സര്‍ക്കാരുണ്ടാക്കുമെന്ന അവകാശവാദവുമായി ബിജെപി


ബംഗളൂരു (www.evisionnews.co): കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അനുനയ നീക്കം പാളി. ബംഗളുരുവില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ 14 വിമത എം.എല്‍.എമാര്‍ പങ്കെടുത്തില്ല. ഇതോടെ സ്പീക്കറുടെ തീരുമാനം നിര്‍ണായകമാകും. ഭരണഘടന അനുസരിച്ചു മാത്രം തീരുമാനമെന്നാണ് സ്പീക്കറുടെ പക്ഷം. അതേ സമയം കൂടുതല്‍ ഭരണപക്ഷ എം.എല്‍.എമാര്‍ രാജിവെയ്ക്കുമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു. അടുത്തയാഴ്ച സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമെന്നാണ് പ്രതീക്ഷയെന്നും ബി.ജെ.പി നേതാവ് ശോഭാ കരന്തലജ പ്രതീക്ഷ പ്രകടിപ്പിച്ചു. അതിനിടെ മുംബൈയിലെ രഹസ്യകേന്ദ്രത്തിലുള്ള വിമത എം.എല്‍.എമാരെ പുനെയിലേക്ക് മാറ്റും.

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി തീര്‍ക്കാനാകാതെ ഉഴലുകയാണ് കോണ്‍ഗ്രസ്. സമ്പൂര്‍ണ മന്ത്രിസഭ പുനഃസംഘടന പ്രഖ്യാപിച്ചിട്ടും രാജിവെച്ച എം.എല്‍.എമാരെ ഒപ്പം കൂട്ടാന്‍ സര്‍ക്കാറിന് ഇനിയും സാധിച്ചിട്ടില്ല. മറുഭാഗത്ത് ബി.ജെ.പി സഭയിലെ അംഗബലം വര്‍ദ്ധിപ്പിച്ച് കരുത്ത് കൂട്ടുകയാണ്. 13എം.എല്‍.എമാരുടെ രാജിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സഖ്യസര്‍ക്കാരിനെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ ജനതാദളിലെയും കോണ്‍ഗ്രസിലെയും മുഴുവന്‍ മന്ത്രിമാരും സ്വമേധയാ രാജിവെച്ചിരുന്നു. ഇതുവഴി മന്ത്രിസഭാ അഴിച്ചുപണിയാണു ലക്ഷ്യം. അതൃപ്തരായ എം.എല്‍.എമാര്‍ക്കു മന്ത്രിപദവി നല്‍കി പ്രതിസന്ധി ഒഴിവാക്കാമെന്നും വിലയിരുത്തുന്നു.

രാജി നല്‍കിയ രാമലിംഗ റെഡ്ഡിയെ ഉപമുഖ്യമന്ത്രിയാക്കി, അദ്ദേഹത്തോട് അനുഭാവം പ്രകടിപ്പിക്കുന്നവരെ കൂടെ കൂട്ടി, ഭരണം നില നിര്‍ത്താനാണ് കോണ്‍ഗ്രസ് ലഷ്യമിടുന്നത്. ഇന്ന് രാവിലെ നടക്കുന്ന കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി യോഗം ഏറെ നിര്‍ണായകമാണ്. യോഗത്തില്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. മുംബൈയിലേക്ക് എം.എല്‍.എമാരുമായി ചര്‍ച്ച നടത്താന്‍ പോയ ഡി.കെ ശിവകുമാറിലാണ് സര്‍ക്കാറിന്റെ പ്രതീക്ഷകള്‍. ഇതും പാളിയാല്‍ കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലെത്തും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?