വിദ്യാര്‍ത്ഥികളെ ആവേശത്തിലാക്കി ബഷീര്‍ കഥാപാത്രങ്ങള്‍ ക്ലാസ് മുറിയിലെത്തി
കുമ്പള (www.evisionnews.co): ആടിനെയും പിടിച്ച് പാത്തുമ്മ ക്ലാസ് മുറിയിലെത്തിയപ്പോള്‍ കുട്ടികളാകെ അത്ഭുത സ്തബ്ധരായി. കൂടെ വൈക്കം മുഹമ്മദ് ബഷീര്‍ കൂടി വന്നപ്പോള്‍ കുട്ടികളില്‍ ആകാംക്ഷയേറി. ഗവ: വി.എച്ച്.എസ്.എസ് ഹേരൂര്‍ മീപ്പിരിയില്‍ പ്രശസ്ത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനത്തില്‍ നടന്ന ബഷീര്‍ കഥാപാത്രങ്ങളുടെ ചിത്രീകരണം വിദ്യാര്‍ത്ഥികളെ 'ബഷീറിയന്‍' ലോകത്തെത്തിച്ചു.
പാത്തുമ്മയുടെ ആട് എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത നോവലിലെ ഏവര്‍ക്കും പ്രിയങ്കരിയായ പാത്തുമ്മ പാത്തുമ്മയുടെ ആട് ബഷീറിന്റെ സഹോദരന്‍ അബ്ദുല്‍ ഖാദര്‍ എന്നിവരാണ് അരങ്ങിലെത്തിയത്. വിദ്യാര്‍ത്ഥികളായ മുഹമ്മദ് സിനാന്‍, ഉബൈദുള്ള , റുഫൈദ , അഞ്ജലി എന്നിവര്‍ ബഷീര്‍ കഥാപാത്രങ്ങളായി വേഷമിട്ടു. അനുസ്മരണത്തോടൊപ്പം ബഷീറിനെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. രാമന്തളി ജി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് സുജാത എ.വി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ പി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. എസ്.ആര്‍.ജി കണ്‍വീനര്‍ ശശി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു. അധ്യാപകരായ കെ.പി ജാഫര്‍, കെ.വി ജനാര്‍ദ്ദനന്‍ നേതൃത്വം നല്‍കി.
Powered by Info News For You

Comments
Post a Comment