മഡോണ സ്‌കൂള്‍ പി.ടി.എ ഉന്നത വിജയികളെ അനുമോദിച്ചു


കാസര്‍കോട് (www.evisionnews.co): മഡോണ എ.യു.പി സ്‌കൂളില്‍ നിന്നും സ്‌കോളര്‍ഷിപ്പ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ പി.ടി.എ ജനറല്‍ ബോഡി യോഗത്തില്‍ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.

കാസര്‍കോട് സബ് ജില്ലയില്‍ തന്നെ ഉയര്‍ന്ന മാര്‍ക്കോടെയുഎസ്എസ് നേടിയ ജികെ വൈശാഖ്, അലക്‌സ് ജോര്‍ജ്, പി.അഷിക, ശ്രീലക്ഷ്മി പി. നായര്‍, ഹിബ ഷരീഫ്, പി.കെ ശ്രീലക്ഷ്മി, എല്‍എസ്എസ് നേടിയ എല്‍കെ തന്‍മയ, ഇ.കെ ലിയ ഷരീഫ്, ഗൗരീനന്ദന എന്നിവര്‍ക്കാണ് ഉപഹാരങ്ങള്‍ വിതരണം ചെയ്തത്.

പിടിഎ പ്രസിഡന്റ് പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍എ.സിറോഷ്‌ന വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ്, മദര്‍ പി.ടി.എ പ്രസിഡന്റ് മിസ്‌രിയ, സിസ്റ്റര്‍ റോസറീറ്റ, സൗമ്യ എം. തോമസ്, ഷീല ഡിസൂസ, രജനി സംസാരിച്ചു. 2019-20 വര്‍ഷത്തെ പി.ടി.എ ഭാരവാഹികള്‍: പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ (പ്രസി), അബ്ദുല്‍ ലത്തീഫ് (വൈസ് പ്രസി), സിസ്റ്റര്‍ എ.സി. റോഷ്‌ന (സെക്ര), മിസ്‌രിയ (മദര്‍ പി.ടി.എ പ്രസി).



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?