കോട്ടയത്ത് ക്യാന്‍സര്‍ രോഗിയെ പോലീസ് മര്‍ദിച്ചതായി പരാതി; പരിക്കേറ്റ യുവാവ് ചികിത്സയില്‍; ആരോപണം നിഷേധിച്ച് പോലീസ്

കോട്ടയം: (www.kvartha.com 17.07.2019) കോട്ടയം പാലായില്‍ ക്യാന്‍സര്‍ രോഗിയെ പോലീസ് മര്‍ദിച്ചതായി പരാതി. മര്‍ദനത്തില്‍ പരിക്കേറ്റ പാല സ്വദേശി അഖില്‍ ബോസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍, ആരോപണം നിഷേധിച്ച് പാലാ പോലീസ് രംഗത്തെത്തി.

തിങ്കളാഴ്ച രാത്രി പത്ത് മണിക്കാണ് സംഭവം ഉണ്ടായത്. കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ഓട്ടോറിക്ഷയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. ഓട്ടോ ഓടിച്ചിരുന്ന അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ താന്‍ ക്യാന്‍സര്‍ രോഗിയാണെന്ന് പല തവണ പറഞ്ഞിട്ടും അതുവകവെയ്ക്കാതെ സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചുവെന്നാണ് അഖിലിന്റെ പരാതി. വിവരമറിഞ്ഞ് പാലാ സ്റ്റേഷനിലെത്തിയ അഖിലിന്റെ ബന്ധുക്കളുടെ മുന്നില്‍ വച്ചും പോലീസ് മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു.

Police attacked Cancer patient at Pala, Kottayam, Kottayam, Medical College, Treatment, hospital, attack, Police, Allegation, Video, Kerala

അതേസമയം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ അഖിലിന്റെ മുഖത്ത് ക്ഷതമേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍, വാഹനം ഓടിക്കുമ്പോള്‍ അഖില്‍ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അഖിലിനെ മര്‍ദിച്ചിട്ടില്ലെന്നും പോലീസ് വിശദീകരിക്കുന്നു. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കോട്ടയം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അഖിലിന്റെ മൊഴി രേഖപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police attacked Cancer patient at Pala, Kottayam, Kottayam, Medical College, Treatment, Hospital, attack, Police, Allegation, Video, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?