വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ സൈനികര്‍ അംഗമാകുന്നതിനും സന്ദേശങ്ങള്‍ കൈമാറുന്നതിനും വിലക്ക്

ന്യൂഡല്‍ഹി: (www.kvartha.com 10.07.2019) വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ സൈനികര്‍ അംഗമാകുന്നതിനും സന്ദേശങ്ങള്‍ കൈമാറുന്നതിനും വിലക്ക്. സൈനികര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

വിദേശികള്‍ സോഷ്യല്‍ മീഡിയകളിലൂടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമം നടത്തുന്നതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. വിരമിച്ച സൈനിക ഉദ്യോഗസ്ഥരുള്‍പ്പെടുന്ന ഗ്രൂപ്പുകളുടെ പോലും ഭാഗമാകരുതെന്നാണ് നിര്‍ദേശം.

Citing security threats, Army tells officers to quit WhatsApp groups, New Delhi, News, Technology, Social Network, Military, Whatsapp, National

നിലവില്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളില്‍ മാത്രമെ സൈനികര്‍ അംഗങ്ങളാകാന്‍ പാടുള്ളൂവെന്നാണ് നിര്‍ദേശം. ഇതിന് പുറമെ സൈനികരെ കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കിടുന്നതില്‍ നിന്നും കുടുംബാംഗങ്ങള്‍ മാറി നില്‍ക്കണമെന്നും നിര്‍ദേശമുണ്ട്. മാത്രമല്ല സൈനികര്‍ മാത്രമായുള്ള ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നതിന് പാലിക്കേണ്ട രീതികളെക്കുറിച്ചും ജൂണില്‍ പുറത്തിറങ്ങിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്. പൊതുവായ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് ഇത്തരം ഗ്രൂപ്പില്‍ പങ്കിടാന്‍ പാടുള്ളുവെന്നും നിര്‍ദേശമുണ്ട്.

സോഷ്യല്‍ മീഡിയകള്‍ ഉപയോഗിച്ച് സൈനിക വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ചില വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നുവെന്ന സൂചനയെ തുടര്‍ന്നാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം.

എന്നാല്‍, വിരമിച്ച സൈനികര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ ഉദ്യോഗസ്ഥരില്‍ സൈന്യത്തിനെതിരായ വികാരം സൃഷ്ടിക്കുന്നത് തടയാനാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നാണ് വിമര്‍ശകരുടെ വാദം. അതേസമയം, സൈന്യം കാലാകാലങ്ങളില്‍ പുറത്തിറക്കുന്ന സുരക്ഷാ നിര്‍ദേശങ്ങളാണ് ഇതെന്നും സെന്‍സര്‍ഷിപ്പല്ലെന്നും സൈനിക വക്താവ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Citing security threats, Army tells officers to quit WhatsApp groups, New Delhi, News, Technology, Social Network, Military, Whatsapp, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?