ഡി എന്‍ എ ടെസ്റ്റ്; ബിനോയ് കോടിയേരി ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരായി രക്തസാമ്പിള്‍ നല്‍കും

മുംബൈ: (www.kvartha.com 15.07.2019) ബിഹാര്‍ സ്വദേശിനിയായ ബാര്‍ നര്‍ത്തകി നല്‍കിയ പീഡന പരാതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി തിങ്കളാഴ്ച മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരായി ഡി.എന്‍.എ പരിശോധനയ്ക്കായി രക്തസാമ്പിള്‍ നല്‍കും. മറ്റു തടസങ്ങളൊന്നുമില്ലെങ്കില്‍ തിങ്കളാഴ്ച ജുഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ വച്ച് രക്ത സാമ്പിള്‍ ശേഖരിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തനിക്ക് ബിനോയില്‍ ഒരു കുട്ടിയുണ്ടെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. കുട്ടിയ്ക്ക് ഇപ്പോള്‍ എട്ട് വയസുണ്ട്. കഴിഞ്ഞ തവണ ഹാജരായപ്പോള്‍ ബിനോയ് ഡി.എന്‍.എ ടെസ്റ്റിന് തയ്യാറാണെന്ന് അറിയിച്ചതായി പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. പീഡനപരാതി നിയമപരമായി നേരിടുമെന്ന് ബിനോയ് കോടിയേരി മുമ്പും വ്യക്തമാക്കിയിരുന്നു.

Blood sample of Binoy Kodiyeri may be collected for DNA test on Monday, Mumbai, News, Trending, Politics, CPM, Molestation, Complaint, Police Station, National

പീഡന പരാതിയില്‍ മുംബൈ ദിന്‍ഡോഷി കോടതി ജൂലായ് മൂന്നിനാണ് ബിനോയ് കോടിയേരിക്ക് വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പോലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറാകണമെന്ന് കോടതി അന്ന് നിര്‍ദേശിച്ചിരുന്നു.

25,000 രൂപ ജാമ്യത്തുകയായി കെട്ടി വെക്കാനും ഒരു ആള്‍ ജാമ്യവും ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പില്‍ എല്ലാ തിങ്കളാഴ്ചയും ഹാജരാകണം എന്നീ വ്യവസ്ഥകളോടെയായിരുന്നു ജാമ്യം അനുവദിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Blood sample of Binoy Kodiyeri may be collected for DNA test on Monday, Mumbai, News, Trending, Politics, CPM, Molestation, Complaint, Police Station, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?