അക്രമക്കേസില്‍ പ്രതിയായി മുങ്ങിനടക്കുകയായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

ചന്തേര: (www.kasargodvartha.com 29.07.2019) അക്രമക്കേസില്‍ പ്രതിയായി മുങ്ങിനടക്കുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ പോലീസ് അറസ്റ്റു ചെയ്തു. പടന്ന കാന്തിലോട്ടെ കെ സവാദിനെ (28)യാണ് ചന്തേര പോലീസ് അറസ്റ്റു ചെയ്തത്. 2014 ല്‍ എല്‍ ഡി എഫിന്റെ രാഷ്ട്രീയപ്രചാരണവാഹനം തടഞ്ഞ് അക്രമം നടത്തിയ കേസിലും 2017 ല്‍ പടന്ന വടക്കേപ്പുറത്ത് നടന്ന അടിപിടിക്കേസിലും പ്രതിയാണ് സവാദെന്ന് പോലീസ് പറഞ്ഞു.

കേസില്‍ പ്രതിയായി ഹാജരാകാതെ പോലീസിനെ വെട്ടിച്ച് മുങ്ങിനടന്ന സവാദിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സവാദിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, chandera, Crime, arrest, Police, Wanted criminal arrested by Police
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?