അനന്തശയനത്തില്‍ കിടക്കുന്ന പ്രാചി ടെഹ്‌ളാന്റെ ചിത്രവുമായി മാമാങ്കം പോസ്റ്റര്‍, നായികാപോസ്റ്റര്‍ തരംഗമാകുന്നു

കൊച്ചി: (www.kvartha.com 27.07.2019) രാജാ രവിവര്‍മയുടെ എണ്ണഛായ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മനോഹാരിതയോടെ കാവ്യ ഫിലിംസ് പുറത്തിറക്കിയ മാമാങ്കത്തിന്റെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ശനിയാഴ്ച രാവിലെ 10 മണിക്ക് കാവ്യാ ഫിലിംസ് അവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളി നിര്‍മിച്ച് എ പത്മകുമാര്‍ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ മാമാങ്കത്തിലെ ത്രസിപ്പിക്കുന്ന യുദ്ധ രംഗത്തിലെ ചാവേറുകളുടെ പോരാട്ട ചിത്രത്തില്‍ നിന്നും വിഭിന്നമായ ഒന്നാണ് കാവ്യ ഫിലിംസ് പുറത്തിറക്കിയ വര്‍ണ്ണാഭമായ ഈ നായികാ ചിത്രപോസ്റ്റര്‍. നായികയായ പ്രാചി ടെഹ്‌ളാന്‍ അനന്തശയനമാതൃകയില്‍ കിടക്കുന്ന പോസ്റ്ററാണ് പുതുതായി ഇറക്കിയത്.


ചിത്രത്തിലെ അതിപ്രധാനമായ ഗാനരംഗത്തില്‍ നിന്നുള്ള ചിത്രമാണ് പോസ്റ്ററില്‍ വന്നിരിക്കുന്നതെന്ന് കാവ്യ ഫിലിംസിനോടടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. മാസും ക്ലാസും കൂടിച്ചേര്‍ന്ന ഒരു സിനിമയായിരിക്കും മാമാങ്കമെന്നാണ് ആരാധക പ്രതീക്ഷ.

ഗാനരംഗത്തിലെ മായികലോകം സൃഷ്ടിക്കാനായി വന്‍ മുതല്‍ മുടക്കില്‍ നര്‍ത്തകിമാരുടെ ഒരു മാളിക കൊച്ചിയില്‍ സെറ്റിട്ടത് മുമ്പ് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: Kerala, News, film, Cinema, Mammootty, Poster, Released, Entertainment, Mamangam actress poster released.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?