മുസ്ലിം ലീഗിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം ശക്തമായി നേരിടും: എ. അബ്ദുല്‍ റഹ്മാന്‍
കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗിനെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം എവിടെ നിന്നായാലും ശരി പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു.
ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീനെ അപകീര്‍ത്തിപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ മന:പൂര്‍വം ശ്രമിക്കുന്നു. രാഷ്ടീയമായും മാനസികമായും തകര്‍ക്കാണ് നീക്കം ഇതൊരിക്കലും അനുവദിക്കില്ല. പാര്‍ട്ടിക്കെതിരെയും നേതാക്കള്‍ക്ക് നേരെയും അനാവശ്യമായി അപവാദ പ്രചാരണങ്ങള്‍ നടത്തിയാല്‍ അതിനെ നിയമപരമായും രാഷ്ടിയമായും മുസ്ലിം ലീഗ് നേരിടുമെന്ന് അബ്ദുല്‍ റഹ്മാന്‍ അറിയിച്ചു.
Powered by Info News For You
Comments
Post a Comment