എസ്.എഫ്.ഐ ഭരിക്കുന്ന കാമ്പസുകളില്‍ റെയ്ഡ് നടത്തണം: എം.എസ്.എഫ്


കാസര്‍കോട് (www.evisionnews.co): കാലങ്ങളായി എസ്.എഫ്.ഐ കുത്തകയാക്കി വെച്ചിരിക്കുന്ന കാമ്പസുകളില്‍ ജനാധിപത്യമോ വിദ്യാര്‍ത്ഥി സ്വതന്ത്ര്യമോ അനുവദിക്കാത്ത ഏകാധിപത്യ സ്വഭാവമാണ് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റികള്‍ കാണിച്ച് കൊണ്ടിരിക്കുന്നതെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ പ്രസ്താവനയില്‍ പറഞ്ഞു. 

എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്തും ഇതര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തനം നിഷേധിച്ചും വിദ്യാര്‍ത്ഥികളെ പേടിപ്പിച്ചു കൂടെ നിര്‍ത്തുകയുമാണ്. ഇതിന്റെ തെളിവാണ് യുണിവേഴ്‌സിറ്റി കോളജില്‍ സംഭവിച്ചത്. ജില്ലയിലെ ഇത്തരം കാമ്പസുകളില്‍ പോലീസ് റെയ്ഡ് നടത്തിയാല്‍ ആയുധങ്ങളുടെ കൂമ്പാരങ്ങളായിരിക്കും ലഭിക്കുക. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നത് നേതാക്കളാണ്. ഇത് അവസാനിപ്പിക്കണമെന്നും എസ്.എഫ്.ഐ കാമ്പസുകളില്‍ നടത്തുന്ന അക്രമങ്ങളെ നോക്കിനില്‍ക്കാന്‍ കഴിയില്ലെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?