കഞ്ചാവ് കേസില്‍ പ്രതിയെ അറസ്റ്റു ചെയ്യുന്നതിനിടെ എസ് ഐക്ക് കുത്തേറ്റു; കൈയ്ക്ക് ആഴത്തില്‍ മുറിവേറ്റ പോലീസ് ഉദ്യോഗസ്ഥനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
മലപ്പുറം: (www.kvartha.com 11.07.2019) കഞ്ചാവ് കേസില്‍ പ്രതിയെ അറസ്റ്റു ചെയ്യുന്നതിനിടെ എസ് ഐക്ക് കുത്തേറ്റു. മലപ്പുറം അരീക്കോട് എസ്‌ഐ നൗഷാദിനാണ് കുത്തേറ്റത്. കടുങ്ങല്ലൂരില്‍ വച്ച് കഞ്ചാവു കച്ചവടക്കാരന്‍ വിളയില്‍ വിജയില്‍ സമദിനെ പിടികൂടി വിലങ്ങ് അണിയിക്കുമ്പോഴാണ് നൗഷാദിനു കുത്തേറ്റത്. കൈയ്ക്ക് ആഴത്തില്‍ മുറിവേറ്റ എസ്‌ഐയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
കഞ്ചാവ് വില്‍പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മഫ്തിയിലെത്തിയതായിരുന്നു എസ്.ഐയും സംഘവും. ഒരാളെ പിടികൂടി വിലങ്ങ് അണിയിക്കവേ അയാള്‍ എസ്.ഐയെ കുത്തുകയായിരുന്നു. എസ്.ഐയെ കുത്തിയ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: SI gets stabbed while arresting convict, Malappuram, News, Local-News, Injured, Hospital, Treatment, Stabbed, Kozhikode, Police, Kerala.
Keywords: SI gets stabbed while arresting convict, Malappuram, News, Local-News, Injured, Hospital, Treatment, Stabbed, Kozhikode, Police, Kerala.
Powered by Info News For You

Comments
Post a Comment