കാസര്‍കോട് സ്വദേശിയായ യുവാവ് എറണാകുളത്ത് ട്രെയിന്‍തട്ടി മരിച്ചനിലയില്‍
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് സ്വദേശിയായ യുവാവിനെ എറണാകുളത്ത് ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ബന്തടുക്ക കക്കച്ചാലിലെ പരേതനായ വേണുഗോപാലന്‍ നായര്‍- പത്മാവതി ദമ്പതികളുടെ മകന്‍ ശ്രീജേഷ് വേണുവിനെ (29) ആണ് തൃപ്പുണ്ണിത്തറ റെയില്‍വെ സ്റ്റേഷന് സമീപം റെയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ ഏഴുമണിയോടെ ട്രെയിന്‍ യാത്രക്കാരനാണ് പാളത്തിനരികില്‍ ഒരാള്‍ മരിച്ചുകിടക്കുന്നതായി പോലീസിനെ വിവരമറിയിച്ചത്. വിവരമറിഞ്ഞ് തൃപ്പുണ്ണിത്തറ ഹില്‍പാലസ് സി.ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ പരിശോധനയില്‍ പോക്കറ്റില്‍ നിന്ന് തിരിച്ചറിയല്‍ രേഖ കണ്ടെത്തി. ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞ ശ്രീജേഷ് പിന്നീട് കുറച്ചുകാലം ഗല്‍ഫിലായിരുന്നു. ബംഗളൂരുവിലും ജോലി ചെയ്തിരുന്നു. പത്തുദിവസം മുമ്പാണ് ശ്രീജേഷ് എറണാകുളത്ത് ജോലി തേടിയെത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കളും എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. അവിവാഹിതനാണ്. ഏക സഹോദരി അമ്പിളി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Powered by Info News For You
Comments
Post a Comment