ആന്തൂര്‍ വിഷയത്തില്‍ സിപിഎം നേതൃത്വത്തിന്റെ തീരുമാനം ദഹിക്കാതെ അണികള്‍; തുടക്കത്തില്‍ ജില്ലാ കമ്മിറ്റി കീഴ്ഘടകങ്ങളുടെ വികാരത്തിനൊപ്പം നിന്നെങ്കിലും സംസ്ഥാന നേതൃത്വം കണ്ണുരുട്ടിയതോടെ മറുകണ്ടം ചാടി, ശ്യാമളയെ വെള്ളപൂശാന്‍ സിപിഎം ഏറെ വിയര്‍ക്കും

ഭാമ നാവത്ത്

കണ്ണൂര്‍: (www.kvartha.com 22.07.2019) പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂര്‍ നഗരസഭയ്ക്കും നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ശ്യാമളയ്ക്കും ക്‌ളീന്‍ ചിറ്റ് നല്‍കിയ സംസ്ഥാന കമ്മിറ്റി നടപടി ദഹിക്കാതെ അണികള്‍. സിപിഎം അനുഭാവിയായ സാജന്റെ മരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ തങ്ങള്‍ക്കറിയാമെന്ന നിലപാടിലാണ് തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിലെ ഒരു വിഭാഗവും ആന്തൂര്‍ ലോക്കല്‍ കമ്മിറ്റിയും. തുടക്കത്തില്‍ കീഴ്ഘടകങ്ങളുടെ വികാരത്തിനൊപ്പം നിന്ന പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വം കണ്ണുരുട്ടിയതോടെ മറുകണ്ടം ചാടി ശ്യാമളയുടെ കൂടെ നിന്നെങ്കിലും ആന്തൂര്‍ വിഷയത്തില്‍ നേതാക്കള്‍ക്കിടയില്‍ ഇപ്പോഴും ഭിന്നാഭിപ്രായമുണ്ട്.

കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തില്‍ പി ജയരാജന്‍, എംവി ജയരാജന്‍, ജയിംസ് മാത്യം എം.എല്‍.എ എന്നിവര്‍ക്കെതിരെ സംസ്ഥാന സെക്രട്ടറി രൂക്ഷമായ വിമര്‍ശനമാണ് അഴിച്ചു വിട്ടത്. ആന്തൂര്‍ സംഭവത്തിന്റെ നിജസ്ഥിതി പി.കെ.ശ്യാമളയോട് അന്വേഷിക്കാതെ ഈ നേതാക്കള്‍ പി.കെ ശ്യാമളയ്ക്കു വീഴ്ച പറ്റിയെന്ന് പൊതുവേദിയില്‍ പ്രസംഗിച്ചത് തെറ്റാണെന്നു കോടിയേരി ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടറിയേറ്റില്‍ തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ ചുമതലയുള്ള ടി കെ ഗോവിന്ദനും ഇതേ അഭിപ്രായമാണ് പറഞ്ഞത്.

പി കെ ശ്യാമളയുടെ ഭര്‍ത്താവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം.വി.ഗോവിന്ദന്‍, മന്ത്രി കെ കെ ശൈലജ, പി കെ ശ്രീമതി എന്നിവരും ശ്യാമളയെ അനുകൂലിച്ചു. എന്നാല്‍ താല്‍ക്കാലികമായി സംസ്ഥാന കമ്മിറ്റി തീരുമാനം അംഗീകരിക്കേണ്ടി വന്നെങ്കിലും ആന്തൂര്‍ വിഷയം രാഷ്ട്രീയമായി പ്രതിരോധിക്കുന്നതില്‍ ഇപ്പോഴും കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. അതിനെക്കാള്‍ ദുഷ്‌കരമാണ് പാര്‍ട്ടിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന സംസ്ഥാന നേതൃത്വത്തമെടുത്ത നിലപാട് തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയെയും അതിനു താഴെയുള്ള ലോക്കല്‍ കമ്മിറ്റികളെയും പറഞ്ഞു ബോധ്യപ്പെടുത്തുകയെന്നത്.

ഇതിനിടെ ഇടിത്തീ പോലെയാണ് സാജന്റെ ഭാര്യയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ദേശാഭിമാനിയില്‍ ഒന്നാം പേജില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇത് ജില്ലാ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ദേശാഭിമാനി വാര്‍ത്തയെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്നെ ഒടുവില്‍ തള്ളിപ്പറയേണ്ടി വന്നു. ഇതു പാര്‍ട്ടിയെ സംബന്ധിച്ചു വലിയ നാണക്കേടാണ് വരുത്തിവെച്ചത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, CPM, Politics, Suicide, Kannur, State, CPM Kannur District committy changed their stand in Anthoor Issue


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?