ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ തട്ടുകട ഉടമ കുഴഞ്ഞു വീണു മരിച്ചു

എരിയാല്‍: (www.kasargodvartha.com 23.07.2019) തട്ടുകട ഉടമ കുഴഞ്ഞു വീണു മരിച്ചു. എരിയാലില്‍ തട്ടുകട നടത്തുന്ന ബ്ലാര്‍ക്കോട്ടെ ഇച്ചിലങ്കോട് അബ്ദുല്ല (55)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു മരണം. രാത്രി ഭക്ഷണം കഴിച്ച ശേഷം കിടന്നുറങ്ങാന്‍ പോയ അബ്ദുല്ല മുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. മുഹമ്മദ് കുഞ്ഞി- ഖദീജ ദമ്പതികളുടെ മകനാണ്.

ഭാര്യ: സൈനബ. മക്കള്‍: ഫൈസല്‍, സമീര്‍ (ഗള്‍ഫ്), ഹാരിസ് ഹുദവി, നൗഷാദ് (ഗള്‍ഫ്), ഇര്‍ഷാദ്, നസീറ, ഫാത്വിമ, ഫരീദ്, തസ് രീഫ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, നെല്ലിക്കുന്ന് ഗേള്‍സ്), ഫര്‍സാന (പത്താം ക്ലാസ് വിദ്യാര്‍ത്ഥി, ജി എച്ച് എസ് എസ് കാസര്‍കോട്), ഫൗസിയ (ആറാം ക്ലാസ് വിദ്യാര്‍ത്ഥി, അടുക്കത്ത് ബയല്‍ സ്‌കൂള്‍). മരുമക്കള്‍: അഷ്‌റഫ് എരിയപ്പാടി, സുമയ്യ കുഞ്ചാര്‍, ഹസീന പട്‌ള, ഫരീദ് നെല്ലിക്കുന്ന്.

സഹോദരങ്ങള്‍: പരേതനായ ഹമീദ്, മറിയ, റാബിയ, പരേതയായ ബീവി. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ എരിയാല്‍ ടൗണ്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Eriyal, Death, Obituary, Man fallen to death
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?